218
ആറാം പാഠപുസ്തകം
മൗനഭഞ്ജനം ചെയ്തുകൊണ്ടു ശാസ്ത്രികളോടിങ്ങനെ ചോദിച്ചു:- “ഹേ! ശാസ്ത്രികളെ, വേണു എന്നു പറയുന്നതു് ഒരു മുളങ്കുഴലാണല്ലോ. വൃന്ദാവനത്തിലുണ്ടായിരുന്ന ശുഷ്കദാരുക്കൾ കൂടി പുനർജ്ജീവിച്ചെങ്കിൽ ഗാനത്തിനു ഭഗവാൻ ഊതിയ വേണുവും ആ കൂട്ടത്തിൽ പുനർജ്ജീവിക്കേണ്ടതല്ലെ? അങ്ങനെ അതു വീണ്ടും ജീവിച്ചെങ്കിൽ ആ മുളങ്കുഴലിൽ മുളകൾ പൊട്ടിപ്പുറപ്പെടുകില്ലെ? അപ്പോൾ മുളമുള്ളുകൾ ഭഗവാന്റെ വായിൽ കൊണ്ടുകയറുകില്ലെ? ഇങ്ങനെ ചില സംശയങ്ങൾ എനിക്കു തോന്നുന്നു. തു തീർത്തുതനാൽ വലിയ ഉപകാരമായി." ഭക്തന്മാരായി അവിടെ കൂടിയിരുന്നവരിൽ പലർക്കും ഈ പ്രശ്നപരമ്പര കർണ്ണകഠോരമായി തോന്നി. പ്രഷ്ടാവിന്റെ ധാർഷ്ട്യവും ഭക്തിശുഷ്കതയും കണ്ടു പലരും അയാളെ പുച്ഛരസത്തോടു കടാക്ഷിച്ചു. പക്ഷേ ശാസ്ത്രികൾ ചോദ്യങ്ങൾ കേട്ടു വേണ്ടപോലെ വിഷമിച്ചു. നിവൃത്തികാണാതെ അദ്ദേഹം വിലക്ഷസ്മിതത്തോടുകൂടി സദസ്യരിൽ പണ്ഡിതന്മാരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നു പറഞ്ഞു. അതുകേട്ട് ഒരു അലങ്കാരശാസ്ത്രജ്ഞൻ പറഞ്ഞു. "കവിവാക്യങ്ങളിൽ അലങ്കാരം ക ലർന്നിരിക്കും. അതുകൊണ്ട് അവയുടെ അർത്ഥം അക്ഷരശഃ പരമാർത്ഥമെന്നു ധരിക്കരുത്. ശുഷ്കവൃക്ഷങ്ങളും ജീവിച്ചതായി പറഞ്ഞത് അതിശയോക്തിയാണു്. വേണുഗാനംകൊണ്ടു അത്രമാത്രം ആനന്ദമുണ്ടായി എന്നേ വിവക്ഷയുള്ളൂ." ഈ വ്യാഖ്യാനം സ്വീകാര്യമായില്ല. കാവ്യങ്ങളെ വ്യാഖ്യാനിക്കുന്നതുപോലെ പുരാണങ്ങളെ