ധനവും സുഖവും 201 രു പദാർത്ഥമായിത്തന്നെ ഇവിടെ വിവക്ഷിച്ചിരിക്കുന്നു. ഉപയോഗത്തിന്റെ പ്രകാരത്തിലും വ്യാപ്തിയിലും വ്യത്യാ സമുണ്ടെങ്കിലും, ഈവക എല്ലാ പദാർത്ഥങ്ങളുടേയും സാ ധാരണധർമ്മം അവ അപ്പൊഴപ്പോൾ നേരിടുന്ന ആവ ശ്വങ്ങൾക്കു നിവൃത്തിയുണ്ടാക്കുന്നു എന്നുള്ളതാണു. ഇ ങ്ങനെയുള്ള എല്ലാ പദാർത്ഥങ്ങളെയും നാം വിലകൊടു ത്തു വാങ്ങാറുമുണ്ടു്. ആവശ്യനിർവഹണത്തിനും ഉതകുന്ന എല്ലാ സാ ധനങ്ങളും പണം കൊടുത്തു വാങ്ങേണ്ടതാണ് എന്നു ഭൂമി ക്കരുത്. വായു, ജലം മുതലായി ജീവസന്ധാരണത്തിനു അത്യാവശ്യകങ്ങളായ പദാർത്ഥങ്ങൾ ഏവർക്കും യ ം ലഭിക്കുന്നതുകൊണ്ടു അവയെ വിലകൊടുത്തു വാ ങ്ങേണ്ടതില്ല. എന്നാൽ ആവക സാമാനങ്ങൾ തന്നെ ലം എന്നിരിക്കട്ടെ ആവശ്യത്തിനു ലഭിക്കാത്ത പ്രദേശ ങ്ങളിൽ പണം കൊടുത്തു വാങ്ങേണ്ടതായും വരും. പ്രയോ ജനമുള്ളവയും, എന്നാൽ സമ്പാദനത്തിനു പ്രയത്നമോ ചെലവോ വേണ്ടിയിരിക്കുന്നവയും ആയ പദാർത്ഥങ്ങ ളെ മാത്രമാണു നാം വിലകൊടുത്തുവാങ്ങുന്നതു്. ഒരു സംഗതി കൂടി പ്രസ്താവിക്കാനുണ്ട്. ആരോഗ്യം എത്രയും പ്രയോജനമുള്ളതും, സമ്പാദിക്കാൻ പ്രയാസവും ചെലവും ഉള്ളതും ആകുന്നു; അതിനെ ആരും ധനമായി കരുതാറില്ല. അതുപോലെതന്നെ, തലമുടി ശരിയായ പ്ര യത്നത്തിന്റെയും സംരക്ഷണത്തിന്റെയും ഫലമായി വ ളരുന്നതും,ദേഹരക്ഷയും ദർശനീയതയും ഉപയോഗപ്പെ ടുന്നതും ആണെങ്കിലും, അതിനെയും ആരും ധനമായി ക രുതുന്നില്ല. അതിന്റെ കാരണം ആരോഗ്യവും, അതുപോ
താൾ:Malayala Aram Padapusthakam 1927.pdf/207
ദൃശ്യരൂപം