ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

200 2100023. ധനവും സുഖവും ഒരാൾ ധനികനാണെന്നു പറയുമ്പോൾ നാം സാ ധാരണമായി മനസ്സിലാക്കുന്നത് അയാൾക്കു ധാരാളം പണമുണ്ടെന്നോ വളരെ വിലപിടിക്കുന്ന വസ്തുവകകൾ ഉണ്ടെന്നോ ആണല്ലൊ. പണം തന്നെയാണു ധനമെന്നു പൊതുവേ ഒരു ധാരണയുണ്ട്. എന്നാൽ അതു ശരിയ ല്ലെന്നു ധനത്തിന്റെ യഥാർത്ഥമായ തത്വത്തെപ്പറ്റി ചിന്തിച്ചാൽ മനസ്സിലാകുന്നതാണു്. പണംകൊണ്ടുള്ള പ്രയോജനം നമുക്ക് ഉപയോഗമുള്ള സാധനങ്ങളെ അതു കൊടുത്തു വാങ്ങിക്കാമെന്നുള്ളതാകുന്നു. പദാർത്ഥങ്ങളേക്കൊണ്ടുള്ള ഉപയോഗം പലവിധ മാണു്. ചിലതു ഭക്ഷണത്തിനും മറ്റു ചിലതു ദേഹാ ഭനത്തിനും വേറെ ചിലത് അലങ്കാരത്തിനും നാം ഉപ യോഗിക്കുന്നു. ഉപയോഗയോഗ്യങ്ങളായ സാധനങ്ങളിൽ തന്നെ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്നവയും പല പ്രാവശ്യം ഉപയോഗിക്കാവുന്നവയും ദീർഘകാലം ഉപ യോഗിക്കാവുന്നവയും ഉണ്ട്. ആഹാരം, വസ്ത്രം, ഗൃഹം ഇങ്ങനെ ഇതിലേക്കു ദൃഷ്ടാന്തങ്ങൾ പറയുവാൻ പ്രയാസ മില്ല. ഉപയോഗപ്രദങ്ങളായ സാധനങ്ങൾ എന്നു പറ യുന്നതു വിലയ്ക്കു വാങ്ങുവാൻ ജനങ്ങൾ ആവശ്യപ്പെടുന്ന ഏതു സാധനത്തേയും ഉദ്ദേശിച്ചാണു്. മദ്യം ശരീരത്തിനു ഹാനികരമായ ഒരു പദാർത്ഥമാണെങ്കിലും, വിലയ്ക്കുവാ ആവാൻ ആൾ ഉള്ളതിനാൽ, അതു പ്രയോജനകരമായ ഒ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/206&oldid=224877" എന്ന താളിൽനിന്ന് ശേഖരിച്ചത്