188 രണങ്ങളാൽ അതിൽ പ്രതിപത്തി സാധാരണമാകയും, ചെയ്തതിനാൽ ഈ കാലത്തും ഓലക്കുട ഉപയോഗിക്കു അവർ വളരെ ചുരുക്കമായിരിക്കുന്നു. ശീലക്കുട ഓ ടയെ അപേക്ഷിച്ച്, അധികം ഉപയോഗസൗകര്യമുള്ള താണെന്നു തോന്നാം എന്നാൽ ഉപയോഗസൗകര്യ പക്ഷേ ത്തെ ആലോചിക്കാതെ നൂതനത്വത്തിലുള്ള ഭ്രമംകൊണ്ടു മാത്രം ആളുകൾ വിദേശ്യപദാർത്ഥങ്ങളെ ഉപയോഗിക്കു മെന്നുള്ളതിനും ദൃഷ്ടാന്തങ്ങൾ ഉണ്ടു്. പുകയില ഉപയോ ഗിക്കുന്നതു ശരീരസുഖത്തിനു ഹാനികരമാണ്. നാട്ടുരീതിക്കുള്ളതും ചെലവു കുറവുള്ളതും ആയ വെറ്റില മുറുക്ക് ഉപേക്ഷിച്ച്, ആളുകൾ 'സിഗാർ' മുതലായവ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നതു നൂതനത്വത്തിലും അനുകരണത്തിലും ഉള്ള താൽപര്യം കൊണ്ടാണെന്നു തോന്നാവുന്നതാണ്. ഒരു പദാർത്ഥം പല ദിക്കുകളിൽ ഉപയോഗിക്കുന്നതു നിമിത്തം അതിന്റെ വില്പന അധി കമാകുമ്പോൾ, അതിനെ ' അധികമധികം നിർമ്മിക്കു ന്നതിനും, തന്മൂലം വില കുറച്ചു വിൽക്കുന്നതിനും, നി ർമ്മാതാക്കൾക്കു കഴിവുണ്ടാകുന്നു. യൂറോപ്പിൽ മാത്രം പ്രചാരത്തിലിരുന്ന ശീലക്കുടകൾ ഇപ്പോൾ ഭൂമിയിൽ എവിടെയും നടപ്പായിട്ടുണ്ട്. അതുകൊണ്ട്, അതിനെ ലക്ഷക്കണക്കായി ഉണ്ടാക്കയും, മുൻകാലങ്ങളിലേക്കാൾ വളരെ വിലകുറച്ചു വിലയും ചെയ്തുവരുന്നു. വാണിജ്യത്തിന്റെ പ്രചാരത്തിനു് അടിസ്ഥാനമാ യ മറെറാരു സംഗതി നാണയങ്ങൾ നടപ്പിൽ വന്നതാ ണ്. തൊഴിലാളിക്കും കച്ചവടക്കാരനും പ്രതിഫലമായി കിട്ടുന്ന പണംകൊണ്ടു സ്വന്തം ജീവിതത്തിനു വേണ്ട പ
താൾ:Malayala Aram Padapusthakam 1927.pdf/194
ദൃശ്യരൂപം