ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാണിജ്യം 185 യ്ക്കും എത്രയെങ്കിലും ഉണ്ടാക്കുവാൻ നമുക്കു കഴിയുന്നില്ല. ദേശകാല സൗകര്യങ്ങളെ ആശ്രയിച്ചു മാത്രമേ അവയെ നിർമ്മിക്കുവാൻ നമുക്കു സാധിക്കുന്നു. ആ സ്ഥിതിക്ക് ഒരാൾക്കു വേണ്ടതായ യാതൊന്നും തന്നെ ഉണ്ടാക്കുവാൻ അയാൾക്കു കഴിഞ്ഞില്ലെന്നും വരാം. കൃഷിചെയ്തു് ഉണ്ടാ ക്കേണ്ട വകകൾ ഉൽപാദിപ്പിക്കുന്നതിനു ഭൂസ്വത്തില്ലാ വർ അശക്തരാകുന്നു. വേല ചെയ്യുവാൻ കെ ണ്ടെങ്കിലും, ഉപകരണങ്ങളില്ലായ്മ നിമിത്തം ഒന്നും ഉണ്ടാ ക്കുവാൻ സാധിക്കാത്തവരായി എത്രയോ ആളുകൾ ഉണ്ടു്. ഇങ്ങനെ താന്താങ്ങൾക്ക് ആവശ്യമുള്ള പദാർത്ഥങ്ങളെ സ്വയം ഉണ്ടാക്കുന്നതിനു കഴിയാത്തവരാണ്, അവയെ ആവശ്യത്തിലധികമായി ഉണ്ടാക്കുന്നവരോടു വിലകൊടു ത്തു വാങ്ങുന്നതു്. അധികം വരുന്ന പദാർത്ഥങ്ങളെ വാങ്ങുവാൻ ആ ളുകൾ ഉള്ളതുകൊണ്ട്, തൊഴിലാളികൾ ഒരേ തൊഴിലി തന്നെ പ്രവേശിക്കയും, അതിൽ വൈദഗ്ദ്ധ്യം സമ്പാദി ക്കുന്നതിനു സംഗതിയാകയും ചെയ്യുന്നു. ഒരു കൊല്ലൻ ഇ അമ്പുവേല ചെയ്യുന്നതു് അയാൾക്കു നെല്ല്, തേങ്ങ മുതലാ യ സാമാനങ്ങൾ ആവശ്യമില്ലാഞ്ഞിട്ടോ, ഉണ്ടാക്കുന്ന ഇ അമ്പുസാമാനങ്ങൾ എല്ലാം സ്വയം ഉപയോഗിച്ചു കൊ ള്ളാമെന്നും ഉദ്ദേശിച്ചോ, അല്ലല്ലൊ. ഇരുമ്പുസാമാനങ്ങ ൾ വിറ്റു പണം വാങ്ങി, ആ പണം കൊടുത്തു അയാൾ നല്ല മുതലായവ വാങ്ങുകയാണ്. അതുപോലെ തന്നെ, കർഷകൻ കൃഷിപ്പണിയിൽ തന്നെ ഏർപ്പെട്ടിരിക്കയും, അതിൽ വിദഗ്ദ്ധത സമ്പാദിക്കയും, വിളവുകളെ വിറ ലഭിക്കുന്ന പണം കൊണ്ട് ആവശ്യമുള്ള ഇരുമ്പു സാമാന

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/191&oldid=224210" എന്ന താളിൽനിന്ന് ശേഖരിച്ചത്