എന്നാൽ, ആവശ്യമുള്ള സാമാനങ്ങൾ ഉടൻ കിട്ടുകയാ ണെങ്കിൽ കൂടുതൽ വിലകൊടുക്കുന്നതിനു തന്നെയും ആ ളുകൾ സന്നദ്ധരായിരിക്കും. ആയതിനാൽ ഒരേ തോതി ൽ ധാരാളമായി ഉണ്ടാക്കാവുന്ന സാധനങ്ങൾ മുൻകൂട്ടി നിർമ്മിച്ചു ശേഖരിക്കയും, ലാഭം എടുക്കയും ചെയ്യുന്നതി നു വലിയ വ്യവസായശാലാപ്രവർത്തകന്മാർക്കു സാധി ക്കുന്നു. എന്നാൽ അധികം മുതൽ ചെലവുചെയ്ത് വലിയ യ ന്ത്രശാലകളെ നിർമ്മിച്ച്, വ്യവസായം അഭിവൃദ്ധിപ്പെടു ത്തുന്നതിൽ പല വൈഷമ്യങ്ങളും നേരിടുവാനിടയുണ്ട്. അനേകം വേലക്കാർക്കും വിദഗ്ദ്ധന്മാർക്കും എപ്പോഴും പണി ഉണ്ടായിരിക്കത്തക്കവണ്ണം യന്ത്രശാലയിലെ പ ണികൾ നിരന്തരമായി നടന്നുകൊണ്ടിരിക്കണം. കണ ക്കില്ലാതെ പണിചെയ്തു തീരുന്ന സാമാനങ്ങൾ വിറ്റഴി യുന്നതിനു വേണ്ട ഏർപ്പാടുകളും സൗകര്യങ്ങളും ഉണ്ടാ കേണ്ടതുമുണ്ട്. ആവശ്യക്കാരുടെ രുചിഭേദങ്ങളേയും അ ദിനവങ്ങളായ ആവശ്യങ്ങളേയും മനസ്സിലാക്കയും അവ അനുസരിച്ചു സാമാനങ്ങളുടെ സ്വഭാവത്തിൽ ഭേദഗതി ചെയ്തയും വേണം. യന്ത്രശാലകളിൽ നിർമ്മിക്കേണ്ട സാ മാനങ്ങൾക്ക് ആവശ്യമായ അസംസ്കൃതപദാർത്ഥങ്ങളെ വിലക്കുറവായും ധാരാളമായും ലഭിക്കുന്നതിനും, നിർമ്മി ക്കപ്പെട്ട പദാർത്ഥങ്ങളെ കഴിയുന്നതും വില കൂടുതലായി ചെലവാക്കുന്നതിനു വേണ്ട മാർഗ്ഗങ്ങളെ അന്വേഷിക്കു ന്നതിനും, അന്യ യന്ത്രശാലാ പ്രവർത്തകന്മാരുമായുള്ള മ ത്സരത്തിൽ അടിപെട്ടുപോകാതെ തൊഴിൽ നടത്തുന്ന തിനും വേണ്ട ഉപദേശങ്ങൾ നൽകുന്നതിനും മറ്റും പ്രാ
താൾ:Malayala Aram Padapusthakam 1927.pdf/185
ദൃശ്യരൂപം