ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമ്പത്തിന്റെ അഭിവൃദ്ധിക്രമം 177 ണാറുണ്ടല്ലോ. ഒരേ വ്യാപാരത്തിൽ തന്നെ പലരും പരി മിക്കയും, വിൽക്കുന്നതിനു സാമാനങ്ങൾ അധികമാക യും ചെയ്യുന്ന അവസരത്തിൽ, ക്രയങ്ങളുടെ ബാഹുല്യം കൊണ്ടു് അവയ്ക്കു വില കുറയുകയും വ്യാപാരികൾക്കു ന ഷ്ടം നേരിടുകയും ചെയ്യും. അഭിനവമായി ഒരു വ്യാപാരം ആരംഭിക്കയെന്നുള്ളതും സുകരമല്ല. ഒരു പ്രദേശത്തു ജന ങ്ങൾ ആവശ്യപ്പെടാത്ത സാധനങ്ങൾ വരുത്തിവച്ചാ ൽ അവ പിരിയാതെവരികയും, അങ്ങനെയുള്ള സാമാന ങ്ങളെ വച്ചു സൂക്ഷിക്കുന്നതിനു പണ്ടകശാലകളും രക്ഷക ന്മാരും വേണ്ടി വരുമെന്നുള്ളതുകൊണ്ടു്, വിശേഷിച്ച് അ നാവശ്യച്ചെലവു നേരിടുകയും ചെയ്യുമെന്നുള്ളതാണല്ലൊ. വാണിജ്യം വിവേകത്തോടും സൂക്ഷ്മദൃഷ്ടിയോടും കൂടി നട ത്തേണ്ടതാകുന്നു. അതിലുള്ള പ്രത്യേകവൈഷമ്യങ്ങളെ പരിഹരിക്കാൻ സമർത്ഥരായ ആളുകൾക്കു് അതു് ഒരു മഹത്തായ ധനസമ്പാദനമാർഗ്ഗമാണു്. വ്യവസായങ്ങൾ നടത്തി ആദായം നേടുന്നത് എ ല്ലാറ്റിലും ശ്രമകരമാണു. നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾക്ക ആവശ്യക്കാരുണ്ടാകുമൊ എന്നും, അ വർക്കു സാമാനങ്ങൾ എത്തിച്ചുകൊടുക്കുന്നതിനുള്ള മാർഗ്ഗ ങ്ങൾ എന്തെല്ലാമെന്നും ആദ്യമായി ആലോചിക്കണം. വ്യവസായം നടത്തിക്കൊണ്ടുപോകുന്നതിനുള്ള സാമഗ്രി കളും ഉപകരണങ്ങളും ശേഖരിക്കുന്നതിനു പ്രത്യേകം അ റിവും സാമർത്ഥ്യവും വേണ്ടിയിരിക്കുന്നു. ഓരോ വ്യവസാ യത്തിനും ആവശ്യമുള്ള അസംസ്കൃത പദാർത്ഥങ്ങൾ, യ ന്ത്രങ്ങൾ, ഇവയേയും വേലക്കാരേയും ലഭിക്കുന്നതിനും സംഭരിക്കുന്നതിനും സൗകര്യം ഉള്ള ഓരോ സ്ഥലങ്ങളി

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/183&oldid=224789" എന്ന താളിൽനിന്ന് ശേഖരിച്ചത്