176 നിയോഗിച്ചാണു നമ്മുടെ ആളുകൾ സാധാരണമായി ധ നോൽപാദനം ചെയ്യുന്നത്. വിൽക്കാനുള്ളതു വിറം, വീ ചെലവിലേക്കുള്ളതു മാറ്റിവച്ചു, ശേഷം വരുന്ന നെല്ലി നെ വിത്തിനായിട്ടും കൂലിച്ചെലവിനായിട്ടും നമ്മുടെ ക ർഷകന്മാർ ഉപയോഗിച്ചു വരുന്നു. അതാണ് അവരുടെ മൂലധനം. സ്വന്ത സ്ഥലങ്ങളിൽ കൃഷി ചെയ്തു ധനത്തെ ഉൽപാദിപ്പിക്കയാകുന്നു മിക്ക കർഷകന്മാരുടേയും ധന വിനിമയ മാർഗ്ഗം. സ്വന്തമായി നിലങ്ങളില്ലാത്തവർ വ ഉടമസ്ഥന്മാരോടു് അവയെ പാട്ടത്തിനോ കൃഷിചെ ധനം ഉണ്ടാക്കുന്നു. കൂടുതൽ കെല്പം മിടുക്കും ഉള്ള വർ കായൽ നികത്തി കൃഷി ചെയ്തും മറ്റും ബഹുലമായി ധനവ്യയം ചെയ്ത്, ബഹുലമായി ധനാർജ്ജനം ചെയ്യുന്നു. കർഷകന്മാർ സ്വപ്രയത്നത്തിനു പ്രതിഫലമായി ലഭി ക്കുന്ന ആദായത്തിൽനിന്നു നിത്യവൃത്തി കഴിക്കയും, ശേ ഷിക്കുന്ന ധനം വിത്ത്, വേലക്കലി, എന്നിങ്ങനെ ഓരോ വിധത്തിൽ മൂലധനമായി ഉപയോഗിച്ച്, ഉ രോത്തരം വർദ്ധമാനമായ ധനോല്പാദനവിഷയ ത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ക്രമേണ നൂതനങ്ങളാ യ കൃഷി സ്ഥലങ്ങൾ സമ്പാദിച്ച്, വ്യവസായവിസ്താരം ചെയ്യുന്നതിനും അവർ ശക്തന്മാരായിത്തീരുന്നു. ഇനി കച്ചവടക്കാരൻ ധനോല്പാദനോപായ ക്കുറിച്ച് ആലോചിക്കാം. വാണിജ്യത്തിന്റെ ഫല സിദ്ധി കൃഷിയെ അപേക്ഷിച്ചു ശ്രമകരമായിട്ടുള്ളതാണു്. ഒരുത്തൻ ഏതെങ്കിലും ഒരു സാമാനം കച്ചവടം ചെയ്ത് അധികം ലാഭം നേടുന്നതായി കണ്ടാൽ ആ മാർഗ്ഗത്തി ലോ പലരും തിരിയുന്നതു നാം സാധാരണമായി
- 11