170 ക്കും അനുരൂപമായ ജോലികളിൽ ഏർപ്പെടുവാൻ സാധി ക്കുമെന്നു മാത്രമല്ല, അവർ ചെയ്യുന്ന ജോലിയുടെ ഫലം വളരെ വർദ്ധിക്കുന്നതിനും സംഗതിയാകുന്നു. ഓരോ തൊഴിലിന്റെ അംഗങ്ങളായ പണികൾ ഓരോരുത്തൻ പ്രത്യേകകൃത്യമായിത്തീർന്നപ്പോഴാണു മനുഷ്യവ്യാപാരങ്ങളിൽ യന്ത്രങ്ങൾക്കു പ്രവേശമുണ്ടായ തു്. ഇരിമ്പ് അടിച്ചുനീട്ടുന്നതിനും, ഭാരമേറിയ സാധന ങ്ങൾ ഒരിടത്തു നിന്നു മറെറാരിടത്തേക്കു നീക്കുന്നതിനും മ ററും ബാഹുബലത്തേക്കാൾ യന്ത്രശക്തി അധികം ഫല പ്രദമാകുന്നു. എന്നാൽ, ഏതെങ്കിലും പ്രവൃത്തി സമഷ്ടി യായി സാധിക്കുന്നതിനു് അംഗങ്ങളായി നിർവഹിക്കേ ആ കൃത്യങ്ങൾ മാത്രമല്ല ഇപ്പോൾ പരിഷ് കൃതരാജ്യങ്ങ ിൽ യന്ത്രങ്ങളെക്കൊണ്ടു നടത്തിവരുന്നത്. ഖണ്ഡം മായി തിരിച്ചു നടത്താവുന്ന ജോലികൾ സംഘടിപ്പി ച്ചു നിർവഹിക്കത്തക്കവണ്ണം, ഉപകരണങ്ങൾ ഇണക്കി ചേർത്തു പണി നടത്തുന്ന ഏകീകൃതമായ വിശിഷ്ടയന്ത്ര ങ്ങൾ സാധാരണമായിട്ടുണ്ടു്. കടലാസുകൾ സ്വയം ഓ രോന്നായി എടുത്തുനിരത്തുക, അതിന്മേൽ അച്ചടി ത്തുക, അച്ചടിച്ചു തീർന്ന കടലാസുകളെ മടക്കുക, മടക്കി യ കടലാസുകളെ വണ്ടിയിലേക്കു തള്ളിക്കൊടുക്കുക, എ ന്നിങ്ങനെയുള്ള വിവിധകൃത്യങ്ങൾ മനുഷ്യസാഹായം കൂ ടാതെ നിർവഹിക്കുന്ന യന്ത്രങ്ങളെ വലിയ മുദ്രണശാല കളിൽ കാണാം. വിദഗ്ദ്ധനായ ഒരാളിന്റെ മാത്രം മേ ൽനോട്ടത്തിൽ ഇവയെല്ലാം നടന്നുകൊള്ളുന്നു. ഇവയിൽ ഓരോ കൃത്യവും മനുഷ്യ പ്രയത്നംകൊണ്ടുതന്നെ സാധി ക്കേണ്ട ദിക്കിൽ എത്രമാത്രം ആളുകൾ ഏർപ്പെടേണ്ടിയി നട
താൾ:Malayala Aram Padapusthakam 1927.pdf/176
ദൃശ്യരൂപം