ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

156
ക്കാതെ നിവൃത്തിയില്ല. തപസ്വിയായിരുന്നിട്ടും സ്ത്രീമാത്രസംഭവനായിരുന്നതുകൊണ്ട് ഇവൻ ലോലനായും ദുർബ്ബലായുസ്സായും ഭവിച്ചു. കിളിപറഞ്ഞു. “ഇങ്ങനെ ജാബാലിയുടെ കഥയും ആ രാത്രിയുടെ ചരമയാമവും എകദേശമൊരുമിച്ചവസാനിച്ചു. പൂർവ്വജന്മവൃത്താന്തം കേട്ട് എന്റെ മനസ്സിൽ പൂർവ്വജന്മ സംസ്കാരങ്ങളും വാസനകളും ബുദ്ധിശകുതിയും സ്മരിച്ചു തുടങ്ങി. ഹാരീതൻ എന്നെ വാത്സല്യസമേതം വളർത്തിവന്നു. പറക്കത്തക്ക പ്രായമായശേഷം കപിലൻ‍ഞ്ജലൻ എന്നേക്കാണ്മൻ ജാബാലിയുടെ ആശ്രമത്തിൽ വന്നു. കുഞ്ചിരോമത്തിനു പകരം ജടകളും കടിഞാണിനു പകരം പൂണുനൂലും അശ്വാകൃതിക്കു പകരം ഋഷ്യാകൃതിയും കണ്ടു്, ഉള്ളിലുണ്ടായ വികാരങ്ങാം പ്രകാശിപ്പിക്കാതെ, സ്നേഹപൂർവ്വം സംഭാഷണം ചെയ്തതി നിന്ന്, പിതാവായ ശ്വേതകേതുവിന്റെ അല്പായുര്യോഗത്തിനു പ്രതിവിധിയായി ഒരു ആയുാഷ്ടോമം ആരംഭിച്ചിരിക്കയാണെന്നും, അതു കഴിയുന്നതുവരെ ജാബാലിയുടെ ആശ്രമത്തിൽ അടങ്ങി പാർക്കണമെന്നു പിതാവാജ്ഞാപിച്ചിരിക്കുന്നു എന്നും കപി‍‍‍‍‍‍ഞ്ജലൻ പറഞ്ഞു. പ്രസ്തുത കർമ്മത്തിനു പരികർമ്മിയായി അയാൾ മടങ്ങിപ്പോകയും ചെയ്തു. കാലക്രമേണ മഹാശ്വേതയേപ്പറ്റിയുള്ള വിചാരം എന്നെ തരളീകരിച്ചുതുടങ്ങി. പൂർവ്വജന്മകഥ പറഞ്ഞുകേൾപ്പിച്ച ജാബാലികാരണമാണ് ഈ വികാരധൂമകേതു വീണ്ടുമുദിച്ചതെന്നു പഴി ഞാൻ അദ്ദേഹത്തിൽ ആരോപിച്ചു. മഹാശ്വേതയുടെ ആശ്രമസമീപം വല്ല വൃക്ഷകോടരത്തിലെങ്കിലും ചെന്നിരുന്നാലേ ആശ്വാസമുള്ള എന്നുതോ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/162&oldid=224855" എന്ന താളിൽനിന്ന് ശേഖരിച്ചത്