ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 ആറാം പാം പുസ്തകം രുന്നു. കുലശീലമര്യാദകളിലാദരവോ പരലോകഭീതിയോ ആ യുവാവിനുണ്ടായിരുന്നില്ലെന്നു ക്രമേണ വ്യക്തമായി. അതുകൊണ്ടു മേലാൽ അയാൾ ആശ്രമത്തിൽ വരാൻ പാ ടില്ലെന്നു ഞാൻ വിരോധിച്ചു. ഒരു ദിവസം അർദ്ധരാത്ര വേളയിൽ, ജീവലോകം നിമീലിതപ്രായമായിരിക്കേ, അ ശാന്ത ചിന്തയായിട്ടുറക്കം വരാതെ ഈ ശിലാതലത്തിൽ ഞാൻ കിടക്കുമ്പോൾ, വേതാളാവതാരമെന്നപോലെ ആ യുവാവ് എന്റെ സമീപത്തു നില്ക്കുന്നതു കണ്ടു. എനിക്കു ണ്ടായസംഭ്രമം പ്രകാശിപ്പിക്കാതെ, ധൈര്യമവലംബിച്ച്, അസമയത്ത് ഇവിടെ അപമര്യാദമായി കടന്നുവന്ന ആ ചപലൻ ഉടൻ ഇറങ്ങിപ്പോകുവാൻ ഞാൻ കർക്കശമായി പറഞ്ഞു. അതൊന്നും വകവയ്ക്കാതെ, സ്വകാമവിജ്ഞാ പനമായി ചിലതെല്ലാം ഉപന്യസിക്കുവാൻ അയാൾ ആ രംഭിച്ചപ്പോൾ, അശരണയായ ഞാൻ മുഖരാഗരസികനാ യി, വാച്യാവാച വിവേകമില്ലാതെ, അവിനീതനായി, ശുകത്തിനെപ്പോലെ ചിലച്ചുകൊണ്ടു നിന്നിരുന്ന യുവാ വ ശുകമായി പോകട്ടെ എന്നു ശപിച്ചു. എന്റെ ശാപം ഫലിച്ചു. യുവാവു പെട്ടന്നു ഉരുണ്ടുവീണു മരിച്ചു. പ്രാണ പ്രയാണവേദനയിൽ അയാൾ ഉച്ചരിച്ച വാക്കുകളിൽ നി ന്നു യുവാവ് അങ്ങയുടെ പ്രിയവയസനാണെന്നു മന സ്സിലായി.” ഇത്രയും കേട്ടു ചന്ദ്രാപീഡൻ അപകടം പ റിയ യുവാവു വൈശംപായനനാണെന്നു ധരിച്ചതോടുകൂ ടി ഹൃദയം പൊട്ടി നിലത്തുവീണു. ചന്ദ്രാപീഡൻ ശ്വാ സം നിലച്ചു; ദൃഷ്ടികൾ നിശ്ചലങ്ങളായി; കണ്ഠനാളത്തി നു ശിരസ്സിനെ ധരിക്കുവാൻ ശക്തിയുണ്ടായിരുന്നില്ല. രാ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/158&oldid=224854" എന്ന താളിൽനിന്ന് ശേഖരിച്ചത്