കാദംബരി 151 നനും സൈന്യവും എത്തിയിരിക്കുന്നതായി കേട്ടു രാജകു മാരൻ അങ്ങോട്ടു തിരിച്ചു. അവിടെ ചെന്നു സൈനിക ന്മാരോടു ചോദിച്ചപ്പോൾ വൈശമ്പായനൻ അവരുടെ കൂടെയില്ലെന്നു മനസ്സിലായി. പിതൃശാസനമാദരിച്ചു. രാ ജകുമാരൻ പിരിഞ്ഞുപോന്നപ്പോൾ നിർദ്ദേശിച്ചിരുന്നതു പോലെ ചലിതമായ സൈന്യം അാതീരത്തു വ ന്നു വിശ്രമിച്ച ശേഷം പുരോഗമനത്തിനാരംഭിച്ചപ്പോൾ, വൈശംപായനൻ അവിടുന്നു പുറപ്പെടാൻ ഒരുക്കമില്ലെ നായി. പലവിധമായ അനുനയങ്ങളും തർജ്ജനങ്ങളും പ്ര യോഗിച്ചു നോക്കിയതിലും, ആണിവച്ചു തറച്ചതുപോലെ, അവിടുന്നിളകുവാൻ നിശ്ചയിച്ചിട്ടില്ലെന്നു പറഞ്ഞു, അയാൾ ആ കാട്ടിൽ ഏകാകിയായി താമസിക്കുന്നു എ ന്നും, ഇങ്ങനെ മർക്കടമുഷ്ടി പിടിക്കുവാനുള്ള കാരണമറി ഞ്ഞുകൂടെന്നും ഭടന്മാർ പറഞ്ഞു. ദ്വിതീയ പ്രാണനായിരു ന്ന വൈശംപായനനുണ്ടായ ഭാവപ്പകർച്ച കേട്ടു രാജകുമാ രൻ അമ്പരന്നുപോയി. എന്തായാലും അയാളെ കണ്ടല്ലാ തെ അടങ്ങുകയില്ലെന്നു വച്ചു യാത്രയൊരുങ്ങിയ രാജകു മാരനെ നിവാരണം ചെയ്യാൻ പിതാക്കളും ശുകനാസാദി കളും യത്നിച്ചതിൽ പ്രയോജനമുണ്ടായില്ല. ചന്ദ്രാപീഡ ൻ മഹാശതയുടെ ആശ്രമത്തിൽ രണ്ടാമതും ചെന്നു ചേർന്നു എന്നു പറഞ്ഞാൽ കഴിഞ്ഞു. a തരളികാസഹിതയായ മഹാശ്വത ഹേമകുടത്തി ൽനിന്നു മടങ്ങിവന്ന ശേഷമുള്ള വൃത്താന്തം ഇങ്ങനെ രാജ കുമാരനോടു പറഞ്ഞു: “തിരിച്ചുവന്നശേഷം ചിന്താമയി യായി തപശ്ചര്യ അനുഷ്ഠിച്ചുകൊണ്ടിരുന്ന എന്നെ ഒരു ബ്രാഹ്മണയുവാവു കൂടെക്കൂടെ കാണുവാൻ വന്നുകൊണ്ടി
താൾ:Malayala Aram Padapusthakam 1927.pdf/157
ദൃശ്യരൂപം