148 ർവ്വമാണലലോ. മന്മഥൻ മൂർഖൻ തന്നെ. എന്നെ പ്ര തീക്ഷിച്ചിരിക്കുന്ന വൈശംപായനനും പത്രലേഖയും സൈനികന്മാരും എന്തു ചെയ്യുന്നുവോ?” ഇങ്ങനെയുള്ള വിചാരധാരകൊണ്ടു വിലപ്തനിദ്രനായ രാജകുമാരൻ പ്ര ഭാതമായപ്പോൾ മഹാശ്വേതയുടെ സന്നിധിയിൽ ചെ ന്നു. അവിടെ കാദംബരിയും ഉണ്ടായിരുന്നു. തിരിച്ചുപോ കുവാൻ യാത്ര പറയുന്നതിനായിട്ടാണു് അദ്ദേഹം അവി ടെ ചെന്നത്. ഒരുവിധം പണിപ്പെട്ടു യാത്ര പറഞ്ഞു കൊണ്ടു് അദ്ദേഹം പുറപ്പെട്ടു. ഇന്ദ്രായുധത്തിന്റെ ഖുര പടചിഹ്നങ്ങൾ നോക്കി കാട്ടിൽ കൂടി തിരിച്ചുപോന്ന ന്ദ്രാപീഡൻ സ്വസൈന്യങ്ങളുടെ നിവേശ സ്ഥലത്തെ ത്തി. വൈശംപായനനോടും മറ്റും നടന്ന വൃത്താന്തങ്ങ ൾ രാജകുമാരൻ പറഞ്ഞു കേൾപ്പിച്ചു. അതിനുശേഷം കുറേ കഴിഞ്ഞപ്പോൾ കേയൂരകൻ രാജകുമാരന്റെ അടു ക്കൽ വന്നുചേർന്നു. ആ ഗന്ധർവ്വൻ പറഞ്ഞതിൽനി ന്നു. തന്നെ ഒന്നുകൂടി കാണുവാൻ കാദംബരി ഉൽകണ്ഠിത യായിരിക്കുന്നുവെന്നറിഞ്ഞു്, ചന്ദ്രാപീഡൻ വീണ്ടും കൂടത്തിലേക്കു പുറപ്പെട്ടു. ഇത്തവണ പത്രലേഖയും രാ ജകുമാരൻ കൂടി ഉണ്ടായിരുന്നു. ഈ ദ്വിതീയസമാഗമത്തിൽ പരസ്പരാനുരാഗത്ത പ്പറ്റി കാദംബരിക്കും ചന്ദ്രാപീഡനും വേണ്ടപോലെ വിശ്വാസം വന്നു. കാദംബരിയുടെ അപേക്ഷയനുസരി . പത്രലേഖയെ ഗന്ധർവ്വരാജധാനിയിൽ തന്നെ താമ സിപ്പിച്ചുകൊണ്ട്, രാജകുമാരൻ വീണ്ടും തന്റെ സേനാ നിവേശത്തിലേക്കു മടങ്ങിവന്നു. ചന്ദ്രാപീഡൻ ഉജ്ജയി നിയിൽനിന്നു പോന്നിട്ടു നാൾ കുറേ ആയെങ്കിലും തിരി മ
താൾ:Malayala Aram Padapusthakam 1927.pdf/154
ദൃശ്യരൂപം