കാദംബരി 147 നപ്രകൃതിയനുസരിച്ച്, സ്നേഹപാരവശ്യവേഗത്തോടുകൂടി പരസ്പരാലിംഗനവും കുശലപ്രശ്നവും മറ്റും നടന്നശേ ഷം, മഹാശ്വേത സ്വസഖിയോടു ചന്ദ്രാപീഡനാരാണെ ന്നു പറഞ്ഞു പരിചയപ്പെടുത്തി. ആ രാജകുമാരൻെറ ആ കാരദർശനം ഗന്ധർവ്വരാജപുത്രിയെ അസാമാന്യമായി ട്ടാകർഷിച്ചു. കാദംബരിയും ചന്ദ്രാപീഡനും അന്യോന്യാ ലോകനത്തിനു തുനിഞ്ഞതിൽ അവരുടെ ദൃഷ്ടിപാതങ്ങൾ വഴിക്കുവച്ചു കൂട്ടിമുട്ടിയതുപോലെ രണ്ടുപേർക്കും തോ ന്നി. അതുകൊണ്ടു ലജ്ജാസ്പകരണമായി കാദംബരിയുടെ ഹൃദയത്തിലങ്കുരിച്ച വികാരം ക്ഷണേന വർദ്ധിച്ച്, അനു രാഗരൂപത്തിൽ പര്യവസാനിച്ചു. കാദംബരിക്കു നേരി ട്ട ഭാവഭേദങ്ങൾ ചന്ദ്രാപീഡൻ ഗ്രഹിക്കാതിരുന്നില്ല. കാ ദംബരിയുടെ ആവാസസൗധത്തിന്റെ പുറകിൽ ഉണ്ടാ യിരുന്ന ക്രീഡാപർവ്വതഭവനത്തിൽ അന്നു ചന്ദ്രാപീഡ ൻ താമസിച്ചു. അപരീക്ഷിതനും അപരിചിതനും ആയ രാജകമാൻനിമിത്തം ഹൃദയരൂഢമായ വികാരത്തെ വി ലോപിപ്പിക്കുവാൻ വിവേകശക്തി വിനിയോഗിച്ചു കാ ദംബരിചെയ്ത ശ്രമമെല്ലാം വിപരീതഫലമായി ഭവിച്ചു. രാജകുമാരവാസഭൂമിയിൽ ദദൃഷ്ടിയായി അവൾ പക ൽ കഴിച്ചുകൂട്ടി. ദംബരി രാത്രിയായശേഷം ഉറങ്ങുവാൻ കിടന്നു ചന്ദ്രാപീഡ നു നിദ്ര തിരേ വശീഭവിച്ചില്ല. “വ്യർത്ഥമെന്നു വിചാരി . കിന്നരാനുധാവനം ധന്യതയിൽ പരിണമിച്ചു; ഗന്ധ ർവ്വരാജപുത്രി എന്തു ഭാവിച്ചാണിങ്ങനെ പ്രണയാർദ്രമാ യ കടാക്ഷവീക്ഷണങ്ങൾക്ക് എന്നെ ലക്ഷീകരിക്കുന്നത്; മനുഷ്യരും ഗന്ധർവ്വിമാരുമായുള്ള വിവാഹം അഭൂതപൂ
താൾ:Malayala Aram Padapusthakam 1927.pdf/153
ദൃശ്യരൂപം