ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്പടികഭിത്തികളായ പ്രാസാദങ്ങളുടെ പരമ്പരകൊണ്ടു വിരാജമാനമായ ഗന്ധർവ്വ രാജധാനിയുടെ മാഹാ ത്മ്യം അവർണ്ണനീയമത്രെ. രാജമന്ദിരത്തിൽ സപ്തകക്ഷ കളെകടന്നു, മഹാശ്വതയുമൊരുമിച്ച്, ചന്ദ്രാപീഡൻ കന്യകാന്തപുരത്തിൽ പ്രവേശിച്ചു. ചതുര്യുഗങ്ങൾക്കു ശേ ഷം സ്ത്രീജനങ്ങളെ മാത്രം സൃഷ്ടിക്കുന്നതിൽ വിധാതാവു് വ്യാപൃതനായ ഒരു പഞ്ചിയുഗം അവതരിച്ചുവോ എന്നു തോന്നുമാറു്,ആ അന്തഃപുരം അത്രമാത്രം സ്ത്രീകളെക്കൊ ണ്ടു നിബിഡമായിരുന്നു. വിലാസതരംഗിതമായ ലാവ സാഗരത്തിൽ കൂടി നീന്തുന്നതുപോലെ, നാരീമയമായ ഈ ജീവലോകത്തിൽ കൂടി കടന്നുപോകുന്ന ചന്ദ്രാപീഡ ൻ ശ്രവണേന്ദ്രിയത്തെ വേണുവീണാഭിധ്വനിമി മായ സംഗീതമാധുരിയും, ഘ്രാണേന്ദ്രിയത്തെ പലവിധമാ യ പരിമളാൽ ഗാരങ്ങളും വിവശീകരിച്ചു. ഒരുവിധത്തി ൽ അദ്ദേഹം കാലംബരിയിരുന്നിരുന്ന ശ്രീമണ്ഡപത്തിൽ എത്തി. യുവതി ജനങ്ങളുടെ ലാവണ്യപ്രവാഹത്തിൽ പൊന്തിവന്ന പുളിനമെന്ന പോലെ, മനോഹരമായ മണ്ഡപത്തിൽ ഇരുന്ന കാദംബരിയുടെ സുഷമാമഹിമ കണ്ടു ചെവിയും മൂക്കുമെല്ലാം കണ്ണായിട്ടു തീർക്കാതെയും, ലലാടത്തിലും മറ്റും കുറെക്കൂടി നേത്രങ്ങൾ നിർമ്മിക്കാ തെ സ്ഥലം ശൂന്യമാക്കിയും, തന്നെ സൃഷ്ടിച്ച ബ്രഹ്മാവി നോടു ചന്ദ്രാപീഡനു വളരെ ഈർഷ്യതോന്നി. എങ്കിലും കാദംബരീസൃഷ്ടിക്ക് ഇത്രമാത്രം ലാവണ്യപരമാണുക്കൾ സംഭരിച്ചു പാണിപാണ്ഡിത്യം പ്രകടിപ്പിച്ച ആ ദേവ നെ അദ്ദേഹം മനസാ വളരെ ശ്ലാഘിച്ചു.

മഹാശ്വേതയും കാദംബരിയും തമ്മിൽ യുവതിജ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/152&oldid=224826" എന്ന താളിൽനിന്ന് ശേഖരിച്ചത്