ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിലേ നമ്പൂതിരിസമുദായത്തിൽപെട്ട ഒരാളാണെന്നുള്ളതു തന്നെ നമ്മുടെ സമുദായക്കാർക്കു ലോകോത്തര മാ യ കൃതാർത്ഥതയ്ക്കുൂ കാരണമാകുൂന്നു. ശാസ്ത്രവിഷയങ്ങളിലെന്നല്ല, സകലകലകളിലും കുൂ ശലനായി അതിമാനുഷങ്ങളായ വിശേഷാനുഭവങ്ങളാൽ നമ്പൂതിരിസമുദായത്തിനു നടുനായകമായിരുന്ന ആചാ ര്യസ്വാമികളുടെ കാലം കഴിഞ്ഞാൽ, പിന്നെയുള്ള പ്ര മാണികളിൽ പ്രത്യേകിച്ചം എടുത്തു പറയേണ്ടവർ ജ്യോ തിശ്ശാസ ഭാരതഖണ്ഡം മുഴുവൻ പരന്നു പ്രസിദ്ധിയിലിരിക്കുന്ന സ്ഥൂലരൂപമായ പരഹി ത ഗണിതസമ്പ്രദായത്തെ തള്ളി, സൂക്ഷ്മതരമായ ദൃഗ്ഗണി ത പ്രസ്ഥാനം നൂതനമായി കണ്ടുപിടിച്ചു നടപ്പിൽ വരു ത്തിയ മഹാനായ പരമേശ്വരൻ നമ്പൂതിരി അവർകൾ ആ കൂട്ടത്തിൽ പ്രഥമ ഗണനീയനാകുന്നു. ജ്യോതിശ്ശാസ്ത്രത്തിൽ ആദിപാഠമായ വാക്യം നി ച്ച വരരുചിയും ഒരു നമ്പൂതിരി തന്നെ എന്നുള്ളത് എത്രയോ അഭിമാനകരമല്ലയോ? പ്രസിദ്ധ ജ്യോതിഷി യായിരുന്ന തലക്കുളത്തു ഭട്ടതിരിയുടെ ചരിത്രങ്ങൾ വാചാ മഗോചരങ്ങളാകുന്നു. മന്ത്രശാസ്ത്രം, തച്ചുശാസ്ത്രം, തന്ത്രശാസ്ത്രം, സംഗീത ശാസ്ത്രം ഇവയിലും നമ്പൂതിരിസമുദായത്തിൽ നിപുണ ന്മാരായ പണ്ഡിതന്മാരുണ്ടായിരുന്നതായി ഭാഷാപരി ത്രം നമ്മെ മനസ്സിലാക്കുന്നു. സൂര്യകാലടി ഭട്ടതിരി, നാസ നമ്പൂതിരി, മാത്തൂർ നമ്പൂതിരി മുതലായവർ ഓ ഒരോ ഇനങ്ങളിൽ കീർത്തി നേടിയവരാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/144&oldid=224703" എന്ന താളിൽനിന്ന് ശേഖരിച്ചത്