134
ആറാം പാഠപുസ്തകം
ബ്രാഹ്മണപ്രവരരും ഭൂപതിവീരന്മാരും
ധാർമ്മികന്മാരാം ധനപതികൾ വൈശ്യന്മാരും
സദ്ദ്വിജഭക്തന്മാരാമുത്തമശൂദ്രന്മാരും
സദ്വൃത്തന്മാരായ മറ്റുമുള്ള വർണ്ണികൾതാമും
സൂതന്മാർ മാഗധന്മാർ വന്ദികൾ ഗായകന്മാർ
പാദസേവകന്മാരും സ്തുതിപാഠകന്മാരും
നർത്തകന്മാരും നല്ല നർത്തകീജനങ്ങളും
ഉത്തമവാദ്യങ്ങളെ വദിക്കുന്നവർകളും
ആനതേർ കുതിര കാലാളായ സൈന്യങ്ങളും
ആനകപടഹാദിശംഖനാദങ്ങളോടും
ആനന്ദം വരുമാറു സേവിച്ച സദാകാലം
ആനന്ദം പാരമുണ്ടാപ്പുരിതന്നിൽ ചെന്നാൽ.
സുന്ദരി ശകുന്തള നന്ദനനോടും കൂടി
മന്ദാക്ഷഭാവത്തോടും മന്ദംപോയ്ച്ചെല്ലുന്നേരം
നന്ദിച്ചു കുമാരനെക്കണ്ടവരെല്ലാവരും.
ഇന്ദുവോ പുനരിവനിന്ദ്രനോ കന്ദർപ്പനോ
സ്കന്ദനോ മുകുന്ദനോ ചന്ദ്രചൂഡനോ ചൊൽവിൻ
എന്നെല്ലാമോരോജനം കണ്ടാനന്ദിക്കുനേരം,
ദുർജ്ജനബഹുലമാം നഗരപ്രവേശനം
ഇജ്ജനത്തിനു യോഗ്യമല്ലെന്നു നിരൂപിച്ചു
നിവർത്തിച്ചിതു മുനിവർഗ്ഗവും ശിഷ്യകളും
സുവൃത്താ ശകുന്തളാ സ്വപുത്രനോടും കൂടി
ധരിത്രീപതി വാഴുമാസ്ഥാനേ ചെന്നുനിന്നാൾ
ചരിത്രം കണ്ടു ലോകർ ബഹുമാനിച്ചു പാരം