ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

128

ആറാം പാഠപുസ്തകം

ന്നു കടൽ മാർഗ്ഗമായി തിരുവിതാംകൂറിലേക്കു പോന്നു. ആർക്കും രക്ഷയില്ലാതെ നാടൊട്ടുക്കു കൊള്ളയും കൊലയും മതപരിവർത്തനവും നടന്നുകൊണ്ടിരിക്കേ, ടിപ്പു കൊ ച്ചി രാജാവിനെ പാലക്കാട്ടു വരുത്തി, തിരുവിതാംകൂറുമായി യുദ്ധം തുടങ്ങുന്നതിനും ഒരു ഹേതു ഉണ്ടാക്കികൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വകയായ പറവൂർ, ആലങ്ങാട്ടു മുതലായ പ്രദേശങ്ങൾ വീണ്ടെടുക്കുവാൻ മുതിരണമെന്നാണ് ടിപ്പു ഉപദേശിച്ചതു്. അതിനു വഴിപ്പെട്ടില്ലെങ്കിലും ടിപ്പുവിന്റെ എഴുത്തുകൊണ്ടു ചെല്ലുന്ന ദൂതന്മാരെ തിരുവിതാംകൂർ രാജാവിന്റെ അടുക്കൽ എത്തിക്കാമെന്നു സമ്മതിച്ച് അദ്ദേഹം അവിടെനിന്നു പോന്നു രക്ഷപെട്ടു. തിരുവിതാംകൂർ രാജാവു ബ്രിട്ടീഷു ഗവർമ്മെന്റിന്റെ അറിവുകൂടാതെ യാതൊരു ഉടമ്പടിക്കും ഉൾപ്പെടുകയില്ലെന്നു നിർബ്ബന്ധമായി പറയുകയാൽ, മറ്റു വഴിക്കു തന്റെ അധികാരം സ്ഥാപിക്കയേ നിവൃത്തിയുള്ളുവെന്നു ടിപ്പുവിനു ബോധ്യപ്പെട്ടു. സാമൂതിരിയെക്കൊണ്ടു മേൽകോയ്മയവകാശം പുറപ്പെടുവിച്ചങ്കിലോ എന്നു ആലോചിച്ചതിൽ അദ്ദേഹം വഴിപ്പെട്ടില്ല. വീണ്ടും കൊച്ചി രാജാവു മുഖാന്തരം കൊടുങ്ങല്ലൂരും ആയക്കോട്ടയും ഡച്ചുകാരോടു വാങ്ങി, ആ വഴിക്കു തിരുവിതാംകൂറിനെ ആക്രമിക്കുവാൻ തീർച്ചപ്പെടുത്തി. എന്നാൽ ആ കോട്ടകൾ തിരുവിതാംകൂർ രാജാവു വാങ്ങിക്കയും, ഏതുവിധേനയും കൊച്ചിരാജാവ് അയാളെ സഹായിക്കുവാൻ ഒരുമ്പെടുകയില്ലെന്നു കാണുകയും ചെയ്തപ്പോൾ ടിപ്പു പടയുമായി പുറപ്പെട്ടു. ടിപ്പുസുൽത്താൻ തിരുവിതാംകൂറിന്റെ അതിർത്തിയിൽ എത്തി, പ്രജാക്ഷേ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/134&oldid=224554" എന്ന താളിൽനിന്ന് ശേഖരിച്ചത്