പെരുമ്പടപ്പും നെടുവിരിച്ചും 121 വ നശിപ്പിച്ചശേഷം കൊച്ചിക്കോട്ടയും രോധിച്ചു. എ ന്നാൽ പോർട്ടുഗീസുകാരും അവരുടെ ബന്ധുവായ മ്പകശ്ശേരിരാജാവും എന്നു മാത്രമല്ല, പൂർവാചാരനിരത ന്മാരായിരുന്ന പൊതുജനങ്ങളും ഇളയതായഴി വെട്ടത്തു നാടു ശാഖയിലെ രാജാവിനു ചെയ്ത പ്രബലമായ സഹാ യം നിമിത്തം മൂത്ത താവഴിത്തമ്പുരാനു ജയം കിട്ടിയില്ല. അദ്ദേഹം വീണ്ടും സാഹായം അർത്ഥിക്കുന്നതിനായി ഡച്ചുകാരുടെ സ്ഥാനീയമായ കൊളമ്പിലേക്കു പുറപ്പെ ട്ടു. എന്നാൽ അന്നു കൊല്ലത്തു കച്ചവടം ചെയ്തിരുന്ന ഡ ച്ചുകാരുടെ വാക്കിനെ ആധാരമാക്കി അദ്ദേഹം അവിടെ താമസിക്കയും, കൊമ്പിൽനിന്നു വന്നുചേർന്ന ഒരു സൈന്യവുമായി കൊച്ചിയിൽ എത്തി, നാടുവാണിരുന്ന രാജാവിനെ തോൽപ്പിക്കയും ചെയ്തു. ഈ വിജയത്തി ന്റെ ഫലം അനുഭവിക്കുന്നതിനു മൂത്ത താഴ്വഴിത്തമ്പു രാൻ ഭാഗ്യമുണ്ടായില്ല. യുദ്ധാവസാനത്തിനു മുമ്പായി അ ദ്ദേഹം മരിച്ചുപോയതിനാൽ അദ്ദേഹത്തിന്റെ അനുജ നാണു രാജാവായത്. ഈ സ്ഥാനലബ്ധിക്കു ഡച്ചുകാർ ചെയ്തുകൊടുത്ത മഹത്തായ സാഹായത്തെ ആദരിച്ച്, കി രീടത്തിന്മേൽ അദ്ദേഹം ഡച്ചുകമ്പനിയുടെ മുദ്ര ധരിച്ചി രുന്നുവത്രെ. സാമൂതിരിപ്പാടു പിടിച്ചുവച്ചിരുന്ന പല സ്ഥല ങ്ങളും ഡച്ചുകാർ സന്ധി പറഞ്ഞു കൊച്ചിരാജാവിനു തി രിച്ചുകൊടുപ്പിച്ചു. എന്നു തന്നെയല്ല, അവർ കൊച്ചിയി ൽ സ്ഥാനം ഉറപ്പിച്ചു കൊച്ചി രാജാവിന്റെ ഉറ്റ മിത്ര ങ്ങളായും തീർന്നു. പിന്നീടു സാമൂതിരി നടത്തിയ യു ങ്ങളിൽ ഡച്ചുകാരാണു കൊച്ചിരാജാവിനെ സഹായിച്ച
താൾ:Malayala Aram Padapusthakam 1927.pdf/127
ദൃശ്യരൂപം