ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

120 സിദ്ധിച്ചിരുന്ന ആദായം കുറയുന്നതിനും ഈ സംഭവങ്ങ ൾ കാരണമായിത്തീർന്നു. പെരുമ്പടപ്പും നെടുവിരിപ്പും. ദ്വിതീയ ഭാഗം) കൊല്ലം -ാമാണ്ടിടയ്ക്കും കൊച്ചി രാജാവിന്റെ ഒരു സാമന്തനായ വടക്കുംകൂർ രാജാവു സാമൂതിരിയുടെ പ്രേരണകൊണ്ടു കൊച്ചി രാജാവിനോടു പല ദ്രോഹ വൃത്തികളും ചെയ്തുതുടങ്ങി. ഇതുനിമിത്തം ഉണ്ടായ കല ഹങ്ങളിൽ കൊച്ചിയിലെ രണ്ടു രാജാക്കന്മാർ പത്തു വർ ഷങ്ങൾക്കിടയിൽ ഹതന്മാരായി. ഇങ്ങനെ ഇളയ തായ ഴിയിൽ ആളില്ലാതെ വന്നതിനാൽ വെട്ടത്തുനാടു സ്വരൂ പത്തിൽനിന്നും ഒരു താവഴിക്കാൻ രാജകുടുംബത്തിലേ ദത്തുവച്ചു. ഇതു കൊച്ചിയിലെ മൂത്ത താഴ്വഴി കുടും ബക്കാർക്കു സമ്മതമായില്ല. മൂത്ത താഴ്വഴിയിലെ പ്രമാ ണി സാമൂതിരിയോടും അന്ന് ഇൻഡ്യയിൽ നൂതനമാ യി കച്ചവടം തുടങ്ങിയിരുന്ന ഡച്ചുകമ്പനിയോടും സ ഖ്യം ചെയ്ത്, വെട്ടത്തുനാട്ടുശാഖയിലെ രാജാവിനോടു യു ധം ആരംഭിച്ചു. സാമൂതിരി തൃശ്ശിവപേരൂർ പാളയമടി ച്ചുകൊണ്ടാണു യുദ്ധം നടത്തിയത്. ഡച്ചുകാർ സ്വ രികളായ പോർട്ടുഗീസുകാരുടെ വകയായ കൊടുങ്ങല്ലൂർ കോട്ടപിടിച്ച്, അവിടെയുണ്ടായിരുന്ന പോർട്ടുഗീസുകാ രുടെ പള്ളികൾ, വിദ്യാലയങ്ങൾ, മാളികകൾ മുതലായ a

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/126&oldid=224258" എന്ന താളിൽനിന്ന് ശേഖരിച്ചത്