ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പെരുമ്പടപ്പും നെടു വിരുപ്പും I11 പഠിച്ചിട്ടുണ്ടല്ലോ. പല ചെറിയ രാജ്യങ്ങളെ സ്വാധീ നമാക്കി സംഘടിപ്പിക്കുന്നതിനു വേണാട്ടധിപന്മാർ മിച്ചിരുന്നതുപോലെ, മധ്യകേരളത്തിൽ കൊച്ചിയിലേ യും കോഴിക്കോട്ടേയും രാജാക്കന്മാർ പ്രാബല്യത്തിനായി ഉത്സാഹിച്ചുപോന്നിരുന്നു. രണ്ടുകുടുംബക്കാരും ചേരമാൻ പെരുമാളിന്റെ വംശജന്മാരാണെന്നു അഭിമാനിച്ചിരു ന്നുവെങ്കിലും കൊച്ചി രാജകുടുംബത്തിനു ജാതിശ്രേഷ്ഠത കൂടുമെന്നു വിചാരിച്ചുവന്നു. പെരുമാൾക്കു മരുമക്കളാ യി അഞ്ചു പെൺവഴി തമ്പുരാക്കന്മാർ ഉണ്ടായിരുന്നതാ യും, അവരിൽ ഇളയ അമ്മതമ്പുരാൻ തിരുവയ പൊഴിഞ്ഞുണ്ടായിരുന്ന തമ്പുരാന്റെ കന്യാകുമാരി മുതൽ ഗോകർണ്ണംവരെ മുപ്പത്തിനാലു രാജ്യങ്ങൾക്കു മേൽകോ യ്മയായിട്ടു വാഴിച്ചതായും, പെരുമാൾ ബൗദ്ധമതം സ്വീകരിക്കുന്നതിനു മുമ്പ് ഉണ്ടായ മക്കൾക്കു കൊമ്പ ത്തിനും തൊറ്റശ്ശേരിക്കും ഇടയ്ക്ക് അമ്പത്തിരണ്ടു കാത രാജ്യം കൊടുത്തതായും” ആണ് തൃപ്പൂണിത്തുറ ഗ്രന്ഥവരി യിൽ ഈ രണ്ടു കുടുംബങ്ങളുടേയും ആഗമത്തെപ്പറ്റി പ റഞ്ഞിരിക്കുന്നതു്. കൊച്ചി രാജവംശം ചേരമാൻ പെരു മാളിന്റെ മരുമക്കൾ വഴിയിൽ ഉള്ളതാണെന്നും, കോ ഴിക്കോട്ടു രാജവംശം അദ്ദേഹത്തിന്റെ മക്കൾ വഴിയിൽ ഉള്ളതാണെന്നും ആണ് ഈ ആഗമത്തിന്റെ താൽപ രം. ഇതിന്റെ ആസ്പദമായി ഐതിഹ്യമല്ലാതെ മറെറാ ന്നും ഉണ്ടെന്നു തോന്നുന്നില്ല. എന്നാൽ രണ്ടു വംശക്കാരും കേരളത്തിൽ മേൽകോയ്മയ്ക്കായി മത്സരിച്ചുവന്നതു രിത്രപ്രസിദ്ധമായ സംഗതിയാണു്. പ്രബലങ്ങളായ ഈ കുടുംബങ്ങളിൽ കൊച്ചി രാജക

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/117&oldid=224249" എന്ന താളിൽനിന്ന് ശേഖരിച്ചത്