താൾ:Malabhari 1920.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൯

വും മൂഢമൂഢവുമായ ഒരു നീചാചാരം എത്രയെത്ര ഭാരതീയ സന്താനങ്ങളുടെ ശുഭജീവിതത്തെ ദു:ഖമഗ്നമാക്കിയിരിക്കുന്നു! കുത്സിതവും നിസ്സാരവുമായ ഈ ആചാരത്തോടുതന്നെ ഇന്ത്യയിലെ വിദ്യാസമ്പന്നന്മാർ എല്ലാവരും ചേർന്നു് ഒന്നിലധികം നൂറ്റാണ്ടായി തുടർന്നു് പൊരുതീട്ടും പൂർത്തിയായ വിജയം ഇന്നുവരെ നേടുവാൻ കഴിഞ്ഞിട്ടില്ല. കപ്പൽ യാത്രകൊണ്ടുള്ള ജാതിഭ്രംശത്തെ മലബാറി തുച്ഛമായിട്ടാണു് പരിഗണിച്ചതു്. യൂറോപ്പിൽ ചെന്നു് ഉൽകൃഷ്ടവിദ്യാസമ്പന്നരായിത്തീർന്നു് ഇന്ത്യയിൽ വന്നു് ഉയർന്നനിലയിൽ പലരും പ്രശോഭിക്കുമാറാകുമ്പോൾ , അവിടെ ജാതിഭ്രംശത്തിനു് ചെയ്വാൻ കഴിയുന്ന ഉപദ്രവത്തെ അത്ര സാരമാക്കുവാനില്ലെന്നാണ് മലബാറിയുടെ അഭിപ്രായം. സ്ത്രീജനാഭിവൃദ്ധിയെ അതിക്രൂരമായി പ്രതിബന്ധിക്കുന്ന പൂർവ്വാചാരങ്ങളുടേ നേരെയാണ് അദ്ദേഹം എതിർത്തുചെന്നതു്. കർമ്മമാർഗ്ഗം ദുർഗ്ഗമവും, ഫലലാഭം സന്നിഗ്ദ്ധവുമായ ആചാരപരിഷ്ക്കാരത്തിൽ, അതിൽ കുടികൊള്ളുന്ന നിരവധി ക്ലേശങ്ങളെയെല്ലാം കണ്ടുകൊണ്ടുതന്നെ, അദ്ദേഹം നിർഭയം പ്രവേശിച്ചു. സമുദായാഭിവൃദ്ധിക്കു് സ്ത്രീജീവിതപരിഷ്ക്കാരമാണു് മുഖ്യാവലംബം. സമുദായത്തിന്റെ ഉച്ചനീചഭാവങ്ങൾ അതിലെ സ്ത്രീജനാവസ്ഥയ്കൊത്തിരിക്കും. സ്ത്രീജീവിതം പരിഷ്കൃതമായി, സ്ത്രീഹൃദയം വികസിതമാവാതിരിക്കു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/98&oldid=152508" എന്ന താളിൽനിന്ന് ശേഖരിച്ചത്