താൾ:Malabhari 1920.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൮

ധാരമായി കിടക്കുന്ന തന്റെ കുടുംബത്തെനോക്കി, കണ്ണീർ ചൊരിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യശ്വാസം. ഈ ഘോരദണ്ഡം ആ കുടുംബത്തിനു് അധികംനാൾ അനുഭവിക്കാൻ ശക്തിയുണ്ടായില്ല. അവർ ദയനീയമാംവണ്ണം പ്രായശ്ചിത്തംചെയ്തു, ജാത്യാചാരവ്യവസ്ഥയ്ക്കു് കീഴ്പെട്ടപ്പോൾ, പതിത്വത്തിൽ നിന്നു് ഉദ്ധൃതരായി. ഈ സംഭവത്താൽ, അന്ധവിശ്വാസപരമ്പരയും, മൂഢാചാര ബന്ധവും ഒന്നുകൂടി വിജയഹർഷം ചെയ്കയാണുണ്ടായതു്. ഇതെല്ലാം കണ്ടതിൽപ്പിന്നെ, കൃഷ്ണദാസനെ അനുകരിപ്പാനോ, അനുസരിപ്പാനോ ആരാണൊരുങ്ങുക! സ്വന്തം സമുദായത്തിനു് കൃഷ്ണദാസ മൂലജി ചെയ്ത ആചാരവിരുദ്ധമായ പാപം, അദ്ദേഹം കപ്പൽ കയറി ഇംഗ്ലണ്ടിലേക്കു് പോയി എന്നതാണു്. ഒരു ഹിന്തുവിനു് ആഫ്രിക്കയിലേക്കുകൂടിയും കപ്പൽ കയറിച്ചെല്ലുവാൻ ആചാരാനുമതിയുണ്ടു്.യൂറോപ്പിൽ പോയി വന്നാലാണു് ആയാൾ ഭ്രഷ്ടനാകുക. കപ്പൽയാത്ര ചെയ്യുന്നതാണു് ആചാരവിരോധമെങ്കിൽ, ആഫ്രിക്കായാത്രയെ അതു് എന്തുകൊണ്ടു് ബാധിക്കുന്നില്ല? അഥവാ അഹിന്തുരാജ്യത്തിൽ പ്രവേശിക്കുന്നതാണു് പാപകർമ്മമെങ്കിൽ ഒരു ഹിന്തുവിനു് യൂറോപ്പും ആഫ്രിക്കയും, ഒരുപോലെയല്ലയോ? കഷ്ടം! ഇത്രയേറെ യുക്തിഹീന

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/97&oldid=152507" എന്ന താളിൽനിന്ന് ശേഖരിച്ചത്