താൾ:Malabhari 1920.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൭

ന്നുചേരുന്ന വിവിധദ്രോഹങ്ങളൊന്നൊന്നും സഹിക്ക വയ്യാതെയായി എത്രയെത്രയോ പരിഷ്കർത്താക്കന്മാർ ഭഗ്നാശയരായി പിന്മാറിപ്പോകുന്നുണ്ടു്. ഉപദ്രവം തനിക്കു മാത്രമേ ബാധകമാകയുള്ളുവെങ്കിൽ, അതു് സഹിച്ചുകൊണ്ടുതന്നെ മുന്നോട്ടു ചെല്ലുവാൻ പരിഷ്ക്കാരതൽപരൻ ധൈര്യപ്പെട്ടേക്കാം. എന്നാൽ, തന്റെ കൃത്യം നിമിത്തം കുടുംബം മുഴുവൻ സ്വകുലത്തിൽ നിന്നു് ഭ്രംശിച്ചുപോകയും, അവർക്കു് ഗാർഹസ്ഥ്യ വൃത്തിയിൽ ബന്ധുമിത്രങ്ങളുമായി ഇടപെടുന്നതിനു് കഴിയാതാകയും ചെയ്തു് ജീവിത യാത്രയിൽ വിഷമിക്കുന്നതുകാണുമ്പോൾ ആ ദു:ഖം കൂടിയും സഹിക്കുവാൻ ധൈര്യപ്പെടേണമെങ്കിൽ അവൻ എത്ര വിശിഷ്ടനായ മഹാമനസ്കനായിരിക്കണം! . ഇത്തരം മഹാമനസ്കത ലോകത്തിൽ ഏതുകാലത്തും ദുർല്ലഭമായിട്ടേ കാണാറുള്ളുവല്ലോ. ഗുജറത്തിൽത്തന്നെ, കൃഷ്ണദാസ മൂലജി ആചാരപരിഷ്കൃതിയിൽ ക്ലേശങ്ങളൊന്നും വകവെക്കാതെ മുന്നോട്ടു കടന്നു ചെല്ലുവാൻ ധീരതയോടേ പുറപ്പെട്ട മാന്യന്മാരിൽ ഒരാളാണ്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതം അന്ത്യനിമിഷംവരെക്കും ദു:ഖമയമായിട്ടാണു് കഴിഞ്ഞതു്. ജാത്യാചാര സ്ഥാപനത്തിന്റെ മുമ്പിൽ സ്വ സ്വതന്ത്രജീവിതം കൃശവും ദുർബ്ബലവുമാണെന്നു് അദ്ദേഹം, ഒടുവിൽ, ഗ്രഹിക്കയും, വിഷാദിക്കയും ചെയ്തു. ജാതിഭ്രംശംകൊണ്ടു് നിരാ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/96&oldid=152506" എന്ന താളിൽനിന്ന് ശേഖരിച്ചത്