താൾ:Malabhari 1920.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൬

സ്ഥിതികർത്താക്കന്മാരായ അവർ സ്വാതന്ത്ര്യേച്ഛ എങ്ങാനുമൊട്ടുകണ്ടാൽ അതിനെ മുളയിൽത്തന്നെ നുള്ളിയെടുത്തെറിഞ്ഞുകളയുമ്പോൾ, അതിൽ അവരോടു് മറുത്തൊരു വാക്കു പറവാൻപോലും ധൈര്യമുള്ളവരാരുമില്ല. അജ്ഞരായ സ്ത്രീജനത്തെ കല്പിതകഥാപ്രസംഗങ്ങളാൽ വശീകരിച്ചു്, ആചാര ലംഘനത്താൽ കുടുംബത്തിൽ നേരിടാവുന്ന ഭയങ്കരമായ സുഖസമാധാന ഹാനിയെ ഉയർത്തിക്കാണിച്ചു കൊണ്ടാണു് ഇവർ വിദ്യാസമ്പന്നരായ പുരുഷന്മാരെ തലപൊക്കുവാൻവിടാതെ അമർത്തിക്കളയുന്നതു്. അംഗങ്ങളെയും, കുടുംബങ്ങളെയും , അവാന്തരവർഗ്ഗങ്ങളെയും ഉപസമുദായങ്ങളെയും കര സഹസ്രങ്ങളാൽ കെട്ടിമുറുക്കി കൂട്ടിപ്പിടിച്ചു നിൽക്കുന്ന ആചാരഭൂതത്തിന്റെ ആ നിശ്ചല സ്ഥിതി കാണുമ്പോൾ, സ്വാതന്ത്ര്യേച്ഛുവായ സാധുമനുഷ്യൻ, ഈ ബന്ധത്തിൽ നിന്നു വേർപെട്ടാൽ, താൻ പതിച്ചു പോകാവുന്ന ആ വിവിക്തവും ഘോരവുമായ പാതാളത്തെ കണ്ടു ഭയപ്പെടുന്നതിനാൽ ആവലാതിയൊന്നും കൂടാതെ സമുദായത്തിനടിമപ്പെട്ടു കഴികയേ ശരണീകരണീയമായി അവന്നു തോന്നുകയുള്ളു. ജാതിഭ്രംശം എന്ന കഠിനദണ്ഡം ആർക്കും തന്നെ സുസഹമായിട്ടുള്ളതല്ല. ഇങ്ങിനെ പലതുകൊണ്ടും, സമുദായ പരിഷ്കാരം തൽപ്രവർത്തകന്നു് ഏറ്റവും വിപൽകരമായിട്ടാണിരിക്കുന്നതു്. തുടർച്ചയായി വ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/95&oldid=152505" എന്ന താളിൽനിന്ന് ശേഖരിച്ചത്