താൾ:Malabhari 1920.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൩

ചെയ്തുപോകും. നിർഭയനായ മലബാറി ആക്ഷേപങ്ങളെയൊന്നും വകവെക്കാതെ, പ്രതിബന്ധങ്ങളെയെല്ലാം തകർത്തുകളഞ്ഞു് മുന്നോട്ടു കടക്കുകയാൽ, തല്ക്കാലാനുഭവത്തിനു് ഏറ്റവും ചെറിയ ഫലമേ കിട്ടിയുള്ളുവെന്നതല്ലാ, അതുവരെയും അനിരുദ്ധമായിരുന്ന പൂർവ്വികാചാരദുർഗ്ഗം ദൃഢപരിശ്രമത്തിനു് അഗമ്യമല്ലെന്നു് സാധിച്ചതാണു് ഗണനീയമായുള്ളതു്. സമുദായകാര്യത്തിലോ മതവിഷയത്തിലോ തീർച്ചയായും പ്രവേശിക്കയില്ലെന്നു പറഞ്ഞു് മാറി നിന്നിരുന്ന ഗവർമെണ്ടിനെ, ആ നില്പ് നീതിവൽകൃതമല്ലെന്നു വാദിച്ചിട്ടു് സാമർത്ഥ്യപൂർവം നിലയിളക്കിവിട്ടു്, അതു രണ്ടിലെക്കും ആദ്യമായി കാൽ വെപ്പിച്ച മലബാറിയെ ഇന്നത്തെ സമുദായപരിഷ്കാരകാംക്ഷികൾ ഭക്തിപൂർവ്വം നാളിൽ നാളിൽ സ്മരിക്കേണ്ടതല്ലയോ?

മലബാറി സാധിച്ച ആചാരപരിഷ്ക്കാരം, ഭാരതീയ സമുദായ ഘടനയുടെ ദൃഢദൃഢതയും, പുരാതനത്വവും ഏതാണ്ടറിഞ്ഞിട്ടുള്ള നൈറ്റിംഗേൽ എന്ന മഹാമനസ്വിനി, ലോകത്തിലുണ്ടായ സാമുദായിക സംഭവങ്ങളിൽ വെച്ചു് മഹത്തരമായിട്ടുള്ളതാണെന്നു ഘോഷിച്ചിരിക്കുന്നു. ഈ ആചാര പരിഷ്കാരശ്രമത്തിനായി സ്വ ജീവിതത്തെ സമർപ്പിച്ചു് അതിലേക്കാ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/92&oldid=152502" എന്ന താളിൽനിന്ന് ശേഖരിച്ചത്