താൾ:Malabhari 1920.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
vii


രമായ ഒരു ബന്ധമാകാതെയിരിക്കുന്നതു മതാചാരാദികളുടെ ദുസ്സ്വാധീനം കൊണ്ടല്ലെ? മലബാറി ഹിന്ദുക്കളുടെയും മഹമ്മദരുടെയും മനസ്സ്വാതന്ത്ര്യത്തിനായി സമുദായപരിഷ്ക്കാരം വേണമെന്നുപദേശച്ചതു എത്ര സാരമായിട്ടുള്ളതാണു്.

ഇങ്ങനെ നമുക്കു ഏറ്റവും പ്രയോജനകരമായ ഉപദേശങ്ങൾ തന്നു് ജീവിച്ചിരുന്ന ഒരു പുണ്യശ്ലോകന്റെ കഥ നാം അറിഞ്ഞിരിക്കേണ്ടതാണ്.

ഇക്കഥയത്രെ ശ്രീമാൻ കുന്നത്ത് ജനാർദ്ദനമേനവനവർകൾ ഈ ചെറിയപുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. മനുഷ്യരുടെ സ്വഭാവപരിഷ്കരണത്തിനു ഉത്തമന്മാരുടെ ജീവചരിത്രജ്ഞാനം ഏറ്റവും പ്രയോജനമാണല്ലൊ. ഈ പുസ്തകവും ഇതുപോലെ മറ്റനേക കൃതികളും നമ്മുടെ നാട്ടുകാർക്കു നിധിയായിരിക്കും.

എന്റെ ഈ ചെറിയ അവതാരികകൊണ്ടു് ഈ സ്തുത്യർമായ കൃതി വായിക്കാൻ ജനങ്ങൾക്കു സ്വല്പമെങ്കിലും ഒരഭിരുചി മുൻകൂട്ടി തോന്നുന്നു എങ്കിൽ ഞാൻ കൃതാർത്ഥനായി.

തിരുവനന്തപുരം
൧൦൯൬ തുലാം ൨-ാംനു.
എം. രാമവൎമ്മൻ തമ്പാൻ

ബി.എ.,എൽ.റ്റി,
ആക്ടിംഗ് പ്രിൻസിപ്പാൾ,
ട്രെയിനിംഗ് കോളേജ്.

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/9&oldid=150053" എന്ന താളിൽനിന്ന് ശേഖരിച്ചത്