താൾ:Malabhari 1920.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൬

ക്രമം അങ്ങിനെതന്നെ ചിത്രവൽകൃതമായിട്ടുണ്ടു്. സൂക്ഷ്മദൃക്കും, മഹാശയനുമായ ഒരു വിദേശീയൻ, തങ്ങളെ വീട്ടിലും വെളിയിലും ഏതേതു രീതിയിലാണു് കാണുന്നതെന്നറിവാൻ ഇംഗ്ളീഷ്കാർക്കു് ഈ പുസ്തകം ഉപകരിക്കും. ഭാരതീയരടക്കമുള്ള വിദേശീയർക്കാവട്ടേ, അകന്നിരുന്നുതന്നെ, ആംഗ്ലേയരുടെ ബാഹ്യവും ആന്തരീകവുമായ എല്ലാ ജീവീതാവസ്ഥകളിലും നിർബാധം കടന്നു ചെന്നു നോക്കുന്നതിനു് ഈ കൃതികൊണ്ടു് സാധിക്കയും ചെയ്യും. ഇത്രയും വൈശിഷ്ട്യമുള്ള ഈ ഗ്രന്ഥത്തെ ഇന്ത്യയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലുമുള്ള പത്രങ്ങൾ ധാരാളമായി കൊണ്ടാടിയതും, അതിനു് ആദ്യത്തേ കൊല്ലം തന്നെ മൂന്നു പതിപ്പുകൾ വേണ്ടി വന്നതും അതു ശരിയായി അർഹിക്കുന്ന അന്തസ്സു തന്നെയാണല്ലോ. ഫ്രാൻസിൽ ആംഗ്ലേയ ജീവിതരീതിയെക്കുറിച്ചു് അക്കാലത്തു ആദരണീയമായി രണ്ടു പുസ്തകങ്ങളായിരുന്നു ഉണ്ടായിരുന്നതു്. പരാക്ഷേപതൽപരനായ മിസ്റ്റർ വോൾട്ടയർ ആംഗ്ലേയ ജീവിതസൗെധത്തിന്റെ അന്തർഭാഗത്തിൽ പ്രവേശിക്കാതെ, ബാഹ്യസൗെന്ദര്യത്തിൽ മാത്രമേ തന്റെ സൂക്ഷ്മബുദ്ധി ചെലുത്തീട്ടുള്ളു. മിസ്റ്റർ മോൺഷിയർ ടെയിൻ വെളിയിൽത്തന്നെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/85&oldid=152476" എന്ന താളിൽനിന്ന് ശേഖരിച്ചത്