താൾ:Malabhari 1920.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൫

പോയതായി കണ്ടിട്ടുണ്ടെങ്കിലും, അതിൽ മലബാറിയെ അപരാധിയാക്കുവാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. വിപുലാശയനും കുശാഗ്രബുദ്ധിയുമായ അദ്ദേഹം ആംഗ്ലേയജീവിതത്തിലെ അന്തർഭാഗത്തിൽ പ്രവേശിച്ചു്, സത്യം തെളിഞ്ഞുകണ്ടു് സംശയമകന്ന സംഗതികളാണു് സദുദ്ദേശ്യപ്രേരിതനായി പുറത്തെടുത്തു കാണിച്ചിരിക്കുന്നതു്. പ്രകൃത്യാ, പരാക്ഷേപത്തിൽ വിമുഖനാണു് മലബാറി. അഭിനന്ദനീയ കർമ്മമെന്നു് സ്വാനുഭവം സമ്മതിച്ചാൽ അതിനെ മുക്തകണ്ഠം സ്തുതിക്കാതിരിപ്പാൻ അദ്ദേഹത്തിനു വയ്യ. പൊതുഗുണത്തിനുവേണ്ടി സത്യം വിളിച്ചുപറയുമ്പോൾ അതിൽ ചിലതു് ചിലർക്കു അപ്രിയത്തിനിടയാക്കുമെന്നു കണ്ടാൽ, അവിടെ താൻ പ്രയോഗിക്കുന്ന ഉദാരപ്രേമത്താൽ, ആ ചിലർക്കു് തന്റെ ആ അപ്രിയകർമ്മം തന്നെയും അനുഹിതമായി തോന്നുമാറാക്കുന്നതിനു് മലബാറിക്കുള്ള സാമർത്ഥ്യം അന്യാദൃശമാണു്. അതുകൊണ്ടു്, അംഗ്ലേയരുടെ ആചാരോപചാരങ്ങളിൽ ചിലതിനെപ്പറ്റി അദ്ദേഹം ചെയ്തിട്ടുള്ള പ്രസ്താവം ആംഗ്ലേയദൃഷ്ട്യാ അയുക്തമായിട്ടാണ് വന്നതെങ്കിലും, അവർക്കുതന്നെയും അതിൽ അഹിതമുണ്ടായിട്ടില്ല.

മലബാറിയുടെ ഈ കൃതിയിൽ ആംഗ്ലേയരുടെ ഗാർഹികവും, സാമുദായികവുമായ ജീവിത

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/84&oldid=152475" എന്ന താളിൽനിന്ന് ശേഖരിച്ചത്