താൾ:Malabhari 1920.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൪

ല്ലൊരു പിന്തുണയായി എന്നെ സഹകരിച്ചില്ലെന്നിരിക്കിൽ എന്റെ പ്രയത്നം ഇടയ്ക്കു വെച്ചു മുറിഞ്ഞു വീണുപോയിയെന്നുവരുവാൻ ഒന്നിലധികം പ്രാവശ്യം സംഗതിയായിട്ടുണ്ടു് " എന്നാണു് മലബാറി വില്ല്യം ഹണ്ടരെപ്പറ്റി ഒരിടത്തു് പ്രസ്താവിച്ചിരിക്കുന്നതു്.

ആംഗ്ലേയരെയും ഭാരതീയരെയും പരസ്പരബോധത്താൽ സ്നേഹബദ്ധരാക്കുന്നതിനു് ഭാരതീയ വിചാരാചാരക്രമം ആംഗ്ലേയരെയെന്നപോലെ, ആംഗ്ലേയ ജീവിതസമ്പ്രദായം ഭാരതീയരെയും ഗ്രഹിപ്പിക്കേണ്ടതാണല്ലോ. മലബാറി ഓരോ ആവശ്യത്തിനായി ഇംഗ്ലണ്ടിലേക്കു പൊയപ്പോഴെല്ലാം ആ നാട്ടുകാരുടെ ആത്മികവും, ശാരീരികവുമായ ജീവിതക്രമം സുക്ഷ്മനിരീക്ഷണം ചെയ്തറിഞ്ഞു് അനുക്രമം കുറിച്ചുവെച്ചിരുന്നതു്, പിന്നീടു് " ഭാരതീയദൃഷ്ട്യാ ആംഗ്ലേയജീവിതക്രമം " എന്ന പേരോടുകൂടി ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ്കാരെയും ഇംഗ്ലീഷാചാരങ്ങളേയും കുറിച്ചു് കാര്യകാരണഗതിക്കൊത്തവണ്ണം ഒരു വിദേശീയന്നു് ഇത്രയും രസകരമായി എഴുതുവാൻ ഇതിന്മുമ്പു കഴിഞ്ഞിട്ടില്ലെന്നു് അഭിജ്ഞന്മാർ സമ്മതിച്ചിരിക്കുന്നു. ഇതിലെ വിചിന്തനങ്ങളിലും ‌വിവരണങ്ങളിലും ചിലതു് അംഗ്ലേയദൃഷ്ട്യാ പിഴച്ചു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/83&oldid=152474" എന്ന താളിൽനിന്ന് ശേഖരിച്ചത്