താൾ:Malabhari 1920.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൩

ഹം. സാധാരണന്മാരെക്കൊണ്ടുതന്നെ അധികം പണച്ചെലവുകൂടാതെ നടത്താവുന്ന ഈ കാര്യം കൂടിയും, സന്മതന്മാരായ ജനപ്രമാണികൾ മുൻകടന്നു നിന്നിട്ടും വേണ്ടുന്നത്ര പണം കിട്ടായ്കകൊണ്ടു് ഇങ്ങിനെ അലസിപ്പോയതു്, പൊതുക്കാര്യത്തിൽ ഭാരതീയർക്കു് അന്നുണ്ടായിരുന്ന അശ്രദ്ധയ്ക്കു് മറ്റൊരുദാഹരണമാണു്.

മതൈക്യപരമായ ഇത്തരം കൃതികൾ പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കുന്നതിൽ, സർ. വില്ല്യം ഹണ്ടർ മലബാറിയെ സർവ്വഥാ സഹകരിക്കുവാൻ സന്നദ്ധനായിരുന്നു. അദ്ദേഹവും ഇക്കാര്യത്തിൽ പല മട്ടും ശ്രമിച്ചിട്ടുണ്ടു്. മലബാറിയുടെ സുഹൃന്മണികളിൽ ഒരാളാണു് വില്ല്യം ഹണ്ടർ. പ്രയത്നത്തിൽ നൈരാശ്യം ബാധിക്കാതിരിപ്പാൻ അദ്ദേഹം മലബാറിയെ പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ടു്. മലബാറിയുടെ ഉദ്ദേശ്യസാഫല്യത്തിനായുള്ള പ്രയത്നത്തെ തന്നാലാവുന്നെടത്തോളം ലഘൂകരിക്കുവാൻ വേണ്ടി അദ്ദേഹം പല ലേഖനങ്ങളും പത്രങ്ങളിൽ പ്രസിദ്ധീകരിക്കതന്നെയല്ലാ, ഭരണസഭയിൽ പ്രസംഗിച്ചു് അതിലെ അംഗങ്ങളെ സ്വാധീനപ്പെടുത്തുവാൻ ഉത്സാഹിക്കയും ചെയ്തിട്ടുണ്ടു്. "ഈ മാന്യ മഹാശയന്നുള്ള സ്നേഹാർദ്രമായ അനുതാപം ന

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/82&oldid=152473" എന്ന താളിൽനിന്ന് ശേഖരിച്ചത്