താൾ:Malabhari 1920.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൦

ന്നു സ്വയംനേതൃപദാഭിഷിക്തൻ മോഹിക്കേണ്ടാ. ആത്മപരിത്യാഗധീരതയോടേ, നാടുനാടായിനടന്നു് ബുദ്ധിപൂർവകം വിളിച്ചുണർത്തുകയും, വീടുവീടായിചെന്നു് സ്നേഹപൂർവകം ഉപദേശിക്കയും, കക്ഷികൾതോറും സംബന്ധിച്ചു് സാമർത്ഥ്യപൂർവ്വം വശീകരിക്കയും ചെയ്തുകൊണ്ടു് വീരദേശാഭിമാനികൾചെയ്യുന്ന നിരന്തരപ്രയത്നത്തിൽ നിന്നാണ് ബഹുജനാഭിപ്രായം സംജാതമാകേണ്ടതു്. അതിലേക്കു തന്നെയാണു് , അങ്ങിനെതന്നെയാണു് മലബാറിചെയ്ത ദേശസഞ്ചാരം. അദ്ദേഹം ക്ഷീണശരീരനാകയാൽ സഞ്ചാരത്തിലുണ്ടാകുന്ന കാലാവസ്ഥാഭേദത്താൽ പലപ്പോഴും രോഗശയ്യയിൽ വീഴേണ്ടിവന്നിട്ടുണ്ടെങ്കിലും, ചിലപ്പോൾ പലനാളെക്കു തന്നെ ആ ശയ്യയിൽ നിന്നു് എഴുന്നേൽക്കുവാൻ ആവാതെയായിട്ടുണ്ടെങ്കിലും, അതൊന്നും അദ്ദേഹത്തിന്റെ പരാർത്ഥപരമായ ദൃഢവ്രതത്തെ ചലിപ്പിക്കുവാൻ ശക്തമായിട്ടില്ല. അദ്ദേഹം ആദ്യമായി ചെയ്ത ദേശസഞ്ചാരം, ആത്മമിത്രമായ മിസ്റ്റർ മാർട്ടിൻ വുഡ്ഡിന്റെ പത്രത്തിനുവേണ്ടിയായിരുന്നു. പിന്നീടുണ്ടായതു്, പ്രഫസ്സർ മാക്സ് മുള്ളർ ഭാരതീയമതതത്വങ്ങളെ ഉദാഹരിച്ചുകൊണ്ടു് മതത്തിന്റെ സമുദയസമുൽകർഷങ്ങളെക്കുറിച്ചു് രചിച്ചിട്ടുള്ള വിശിഷ്ടകൃതി ഇന്ത്യയിലെ എല്ലാഭാഷകളിലും പരിഭാഷപ്പെടുത്തുന്നതിനായി ചെയ്ത ദീർഘസഞ്ചാരമാണു്. പാ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/79&oldid=152470" എന്ന താളിൽനിന്ന് ശേഖരിച്ചത്