താൾ:Malabhari 1920.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൨

ളിൽ മഹത്തരം വിളങ്ങുന്ന ശക്തിവിശേഷത്തെപ്പറ്റി ഒന്നും തന്നെ അറിയാത്തവർ വിശ്വസിച്ചേക്കാം. ബഹുജനകാര്യാർത്ഥം സദാ പ്രവർത്തിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു് വിശ്രമസുഖം കുറവായിരുന്നതുകൊണ്ടു് അധികം പുസ്തകങ്ങളെഴുതുന്നതിനു് കഴിഞ്ഞിട്ടില്ല. പ്രസിദ്ധീകരിച്ചെടത്തോളം കൃതികളിൽ നിന്നു് ആ വിഷയത്തിൽ അദ്ദേഹത്തിനു് എത്രത്തോളം കീർത്തനീയനാകുവാൻ കഴിയുമെന്നു് വെളിവായിട്ടുണ്ട്.

"ഗുജറത്തും ഗുജറാത്തികളും" എന്ന കൃതിയാണു് അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ വെച്ചു് പ്രചാരവും പ്രസിദ്ധിയും കൂടുതലായി നേടിയതു്. ഗുജറാത്തികളുടെ മനോഭാവാചാരങ്ങളെ ശരിയായി ഗ്രഹിച്ച് അതിൽ രസകരമായി പ്രതിപാദിച്ചിട്ടുണ്ട്. സ്ത്രീകളെയൊ പുരുഷന്മാരെയോ ഓരോ ജനവിഭാഗങ്ങളെയോ കുറിച്ചു് എഴുതീട്ടുള്ളതിലെല്ലാം മലബാറിയുടെ ഹൃദയം അതാതിൽ താദാത്മ്യം പ്രാപിച്ചിരിക്കുന്നതായി കാണാം. ഗ്രന്ഥകാരന്മാർ സാധാരണമായി ഇതരന്മാരെക്കുറിച്ചു് പ്രസ്താവിക്കുന്നതു് സ്വന്തം നിലയിലല്ലാതെ അവരുടെ നിലയിലായിരിക്കയില്ല. മനസ്സ് അതി വിപുലമായി വികസിച്ചിട്ടുള്ളവർക്കു മാത്രമേ മറ്റൊരാളെയോ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/71&oldid=152461" എന്ന താളിൽനിന്ന് ശേഖരിച്ചത്