താൾ:Malabhari 1920.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൧

വാ, പരിശ്രമപൂർണ്ണമായ വിദ്യാർത്ഥി ജീവിതത്താൽ കലാവിഭവശാലിയോ അല്ലാ മലബാറി. ഗ്രന്ഥലോകത്തിൽത്തന്നെയും അദ്ദേഹം അങ്ങുമിങ്ങുമായി ഒട്ടൊട്ടു മാത്രമേ സഞ്ചരിച്ചു കണ്ടിട്ടുള്ളു. അളവും അറ്റവുമില്ലാതെ ഗംഭീരമായി പരന്നുകിടക്കുന്ന സാഹിത്യപാരാവാരത്തിൽ മുങ്ങിയും നീന്തിയും മിടുക്കു കാണിപ്പാൻ അദ്ദേഹത്തിനു് പരിചയമൊട്ടുമില്ല. വിദ്യാർത്ഥികൾ പലനാളിരുന്നു് ശ്രദ്ധാപൂർവ്വം വായിച്ചു പഠിക്കുന്ന മഹാഗ്രന്ഥങ്ങൾ തന്നെ അദ്ദേഹം സ്ഥൂലമായൊന്നു നോക്കിക്കൊണ്ടു് ഏടുകൾ മറിച്ചുതള്ളുകയേ ചെയ്തുിട്ടുള്ളു. ദുർല്ലഭമായി കിട്ടുന്ന വിശ്രമസമയം മാത്രമാണു് അദ്ദേഹം മാതൃഭാഷാപോഷണത്തിനായി വിനിയോഗിച്ചിട്ടുള്ളതു്. ഇത്രയുംകൊണ്ടുതന്നെ ഗുജറാത്തി ഭാഷയ്ക്കു് ജീവകാലമത്രയും ആകർകമായി ശോഭിക്കാവുന്ന ഉജ്വലത്തായ മണിഭൂഷണങ്ങൾ ധാരാളമായി സിദ്ധിച്ചിരിക്കുന്നു. പൊതുക്കാര്യങ്ങളിൽ ദൃഢവൃതനായും, ഒട്ടൊഴിവുകിട്ടുമ്പോഴെല്ലാം മാതൃഭാഷാപോഷണത്തിൽ ജാഗരൂകനായുമിരിക്കവേ അദ്ദേഹത്തിനു് ഇംഗ്ലീഷ് സാഹിത്യത്തിൽ ഇത്രയും പ്രശസ്തമായ രീതിയിൽ ഗ്രന്ഥനിർമ്മാണം ചെയ്വാൻ ശക്തിയുണ്ടായതു് ആ മഹാപുരുഷനിൽ അജ്ഞാതമായി കുടികൊള്ളുന്ന ഏതോ ദിവ്യ പ്രഭാവം കൊണ്ടാണെന്നു്, പരാർത്ഥപരമായ വിചാരകർമ്മങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/70&oldid=152460" എന്ന താളിൽനിന്ന് ശേഖരിച്ചത്