താൾ:Malabhari 1920.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൦

കൂട്ടിച്ചേർത്തു് "ഗുജറത്തും ഗുജറാത്തികളും" എന്ന പേരിൽ , ലണ്ടൻ പട്ടണത്തിലെ അല്ലൻ കമ്പനിക്കാരെക്കൊണ്ടു, മലബാറി ഒരു പുസ്തകം പ്രസിദ്ധീകരിച്ചതു്. ഇംഗ്ലീഷ് സാഹിത്യകാരന്മാരുടെ പംക്തിയിൽ മലബാറിക്കു് നല്ലൊരു സ്ഥാനം നൽകിയതു് ഈ പുസ്തകമാണ്. സാഹിത്യകലാവിഭാഗത്തിൽ വേണ്ടപോലെയൊന്നും അഭ്യസിച്ചിട്ടില്ലാത്ത ഒരാൾ ഇത്രയും ഹൃദയംഗമമായ രീതിയിൽ ഗ്രന്ഥനിർമ്മാണം ചെയ്തതുകണ്ടു് പണ്ഡിതന്മാർക്കു് അത്ഭുതപ്പെടാതെ കഴിഞ്ഞില്ല. അഥവാ, വിദേശഭാഷയാണ് ഇംഗ്ലീഷെന്നിരുന്നിട്ടും തൽസാഹിത്യത്തിൽ ഇന്ത്യക്കാർ സുലഭമായി നേടുന്ന വൈദഗ്ധ്യം ഇംഗ്ലീഷ്കാരെത്തന്നെ അസൂയപ്പെടുത്തുന്നുണ്ട്. എന്നാൽ, ഇംഗ്ലീഷ് സാഹിത്യകാരന്മാരായിത്തീരുന്ന ഈ ഭാരതീയർ മാതൃഭാഷയെ തീരെ വിസ്മരിച്ചുകളയുന്നതാണ് വിഷാദകരം. സ്വകുടുംബത്തെ അനാഥമാക്കി ഉഴലുവാൻ വിട്ടു് പരകുടുംബത്തിൽ കടന്നുഭരണപാടവം പ്രകടിപ്പിക്കുന്നവർ എങ്ങിനെയാണു് അഭിനന്ദനീയന്മാരാകുന്നതെന്നു് ഈയുള്ളവർക്കറിഞ്ഞുകൂടാ. മലബാറിയാവട്ടെ മാതൃഭാഷയെ സബഹുമാനം ആദരിക്കുന്നതിനിടയ്ക്കു്, പരഭാഷാപോഷണത്തിൽക്കൂടി തനിക്കുള്ള കൂസലില്ലായ്മയെ ലോകസമക്ഷം വെളിപ്പെടുത്തുക മാത്രമാണ് ചെയ്തതു്. ഉൽകൃഷ്ടപരീക്ഷാ വിജയിയോ, അഥ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/69&oldid=152459" എന്ന താളിൽനിന്ന് ശേഖരിച്ചത്