താൾ:Malabhari 1920.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൯

അഭിവൃദ്ധി ഇത്രയേറെ ശിഥിലമായിരിക്കുന്നതെന്നും മലബാറി അറിഞ്ഞിട്ടുണ്ടു്. അദ്ദേഹത്തേപ്പോലേ സ്വദേശീയരുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും അത്ര സൂക്ഷ്മമായി ഗ്രഹിച്ച ഒരു പത്രാധിപർ അക്കാലത്തു് വേറെ ഉണ്ടായിരുന്നില്ല. മറ്റാർക്കാനും അത്രയും ജ്ഞാനമുണ്ടായിരുന്നാൽത്തന്നെ , അധികൃതന്മാരെ അറിയിച്ചു് നിവൃത്തിനേടുവാൻ അവർ ശക്തരല്ലായിരുന്നു. മലബാറി ദേശംപ്രതി സഞ്ചരിച്ചു് ദേശീയാചാരവിചാരക്രമത്തെക്കുറിച്ചു് അപ്പൊഴപ്പോൾ കിട്ടുന്ന വൈജ്ഞാനിക സമ്പത്തെല്ലാം പത്രപംക്തികളിൽ മുറയ്ക്കു് പ്രകാശിപ്പിച്ചുവന്നു. ബോംബേ റവ്യൂ, ഇൻഡ്യൻസ്പെക്ടേറ്റർ എന്നീ പത്രങ്ങളിലാണു് അത്തരം വിശിഷ്ടലേഖനങ്ങൾ അധികമായി ഉള്ളതു്. കാലദേശാചാരങ്ങളാൽ പലതു പലതായി പിരിഞ്ഞുകിടക്കുന്ന നാനാജനവർഗ്ഗങ്ങളിൽ ഭിന്നഭിന്നമായി പ്രവർത്തിക്കുന്ന മനോഭാവ വൈചിത്ര്യത്തെ ശരിയായിത്തന്നെ ഗ്രഹിച്ചുവെക്കുന്നതിനു മാത്രമല്ലാ, സ്വാനുഭവങ്ങളെ തന്മയത്തോടുകൂടി പ്രകാശിപ്പിച്ചു് പരഹൃദയത്തിൽ പകർത്തുന്നതിനും മലബാറിക്കുള്ള ബുദ്ധിസാമർത്ഥ്യം ഈ ലേഖന പരമ്പരയിൽ തെളിഞ്ഞുകണ്ടു് അഭിജ്ഞന്മാർ സന്തോഷപൂർണ്ണരായി അഭിനന്ദിച്ചിട്ടുണ്ടു്. സ്നേഹിതന്മാരിൽ പലരുടേയും നിർബന്ധപ്രകാരമാണു് ആ ലേഖനങ്ങളിൽ പലതും

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/68&oldid=152458" എന്ന താളിൽനിന്ന് ശേഖരിച്ചത്