താൾ:Malabhari 1920.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൮

കൊണ്ടിരുന്നു. ഭരണാധികാരികളെ ചെന്നുകണ്ടു് അവരുമായി സംഭാഷണം ചെയ്തു്, അവരുടെ കൃത്യങ്ങളിൽ ദുർബോധമുണ്ടാകാതിരിക്കാൻ തക്കവണ്ണം അവരുടെ മനോഭാവം ശരിയായി ഗ്രഹിച്ചുവെക്കുന്നതിലും അദ്ദേഹം ഉത്സുകൻ തന്നെ. ഉൽകൃഷ്ടാശയങ്ങളുടെയും ഉൽകൃഷ്ടകർമ്മങ്ങളുടെയും മധ്യത്തിൽ ജനപ്രമാണികൾ, ഭരണാധികാരികൾ എന്നിവരുമായി ഇടപെട്ടുകൊണ്ടാണു് തന്റെ ജീവിതമെങ്കിലും, സാധാരണന്മാരായ നാട്ടുകാരെയാണു് അദ്ദേഹം അധികമായി സ്നേഹിക്കയും സഹായിക്കയും ചെയ്തുവന്നതു്. ഇവരുടെ ഗുണത്തിനുവേണ്ടി മാത്രമാണു് അദ്ദേഹം ഉയർന്ന നിലകളിൽ കടന്നു് പരിമാറിയതു്. ആംഗ്ലേയവിദ്യാഭ്യാസംകൊണ്ടു് ജീവിതത്തിൽ ഒട്ടെങ്കിലുമുയർച്ച കിട്ടിപ്പോയാൽ, അങ്ങിനെയുള്ളവർ സ്വന്തം നാട്ടുകാരിൽ സാധാരണന്മാരുമായി ഇടപെടുന്നതിൽ തീരെ വിമുഖരായിരിക്കുന്നതു് ഇന്നും നാം കണ്ടുവരുന്നതുതന്നെ. ഈ ദുസ്വഭാവം മലബാറിയെ ഒരിക്കലും തീണ്ടുകയുണ്ടായിട്ടില്ല. പരിഷ്കൃതവിദ്യാഭ്യാസം കൊണ്ടു് ലോകപരിചയം നേടിയവർ ആ അറിവും അനുഭവവും സ്വദേശീയരായ സാധാരണന്മാർക്കിടയിൽ പകർത്തുവാൻ ചുമതലപ്പെട്ടവരാണെന്നും, നാട്ടുകാർ വിഢ്ഢികളാണെന്നു പുഛിച്ചുതള്ളി അവരിൽനിന്നു് ഈ വിദ്യാസമ്പന്നന്മാർ അകന്നു നിൽക്കയാലാണ് ഭാരതീയരുടെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/67&oldid=152457" എന്ന താളിൽനിന്ന് ശേഖരിച്ചത്