താൾ:Malabhari 1920.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൭

മാണല്ലോ. പത്രത്തിനു് നല്ലൊരു നില കിട്ടിയ കാലത്തു്, അതിലേക്കു അന്യന്മാർ സഹായിച്ചിട്ടുള്ള പണമെല്ലാം മലബാറി തിരിച്ചുകൊടുത്തു. ചിലർ സഹായത്തെ മടക്കിയെടുക്കുവാൻ മടിച്ചപ്പോൾ അവരുടെവക സംഖ്യ അവരുടെ പേരിൽത്തന്നെ പൊതുകാര്യത്തിലേക്കു കൊടുക്കുകയാണു് ആ സത്യസന്ധനായ മഹാശയൻ ചെയ്തതു്.


നാലാം അദ്ധ്യായം

ഗ്രന്ഥകാരൻ

നാനാദേശങ്ങളിലുംസോത്സാഹംസഞ്ചരിച്ചുംനാനാസമുദായങ്ങളിലുംസസ്നേഹം ഇടപെട്ടുംരാജ്യത്തെയും രാജ്യനിവാസികളെയും കുറിച്ചു് മലബാറിക്കു് ആനുഭവികമായിത്തന്നെ സിദ്ധിച്ച അറിവു് അന്യാദൃശമായിരുന്നു. മറ്റു പല പത്രാധിപന്മാരേയും പോലേ പുസ്തകങ്ങളിൽ നിന്നോ പത്രങ്ങളിൽനിന്നോ കിട്ടുന്ന അറിവുകൊണ്ടുമാത്രം മലബാറി തൃപ്തിപ്പെട്ടിരുന്നില്ല. കുബേരൻ മുതൽ കുചേലൻ വരേയും, രാജാവു മുതൽ അടിമവരെയും എല്ലാത്തരക്കാരുടെയും ഇടയിൽ അതാതിനൊത്തനിലയിൽ പെരുമാറി അവരുടെ സ്ഥിതികൾ ഗ്രഹിക്കുന്നതിനു് അദ്ദേഹം സശ്രദ്ധം ഉത്സാഹിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/66&oldid=149336" എന്ന താളിൽനിന്ന് ശേഖരിച്ചത്