താൾ:Malabhari 1920.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൫


പെട്ടകാര്യങ്ങളിലാണു്, വാച്ചയുടെ സഹായം മഹത്തായിരുന്നതു്. സെ്പക്ടേറ്റർ പത്രത്തിന്റെ സ്വതന്ത്രവും പ്രത്യേകവുമായ സ്ഥിതിവിശേഷംകൊണ്ടു ഭരണാധികാരികളും, ഭരണീയരുമെന്ന രണ്ടറ്റങ്ങളെയും ഒരേ സമയത്തു യോജിപ്പിച്ചുകൊണ്ടുപോകുവാൻ പലപ്പോഴും കഴിയാതെയായിട്ടുണ്ടു. അതിന്റെ സൌഭാഗ്യത്തോടൊപ്പം നിർഭാഗ്യവും ജീവാവസാനംവരെ ഇടകലർന്നു നിന്നിരുന്നു. രാജ്യക്ഷേമത്തിനു ഏറ്റവും ഉപകരിക്കുന്ന ഈ ഉത്തമപത്രം നശിക്കയോ ക്ഷീണിക്കയോ ചെയ്തുപോകരുതെന്നു കരുതി മിസ്റ്റർ ഡി. ഇ. വാച്ചോ അതിന്റെ അഭിവൃദ്ധിയിൽത്തന്നെ എപ്പോഴും കണ്ണും കരളും ചെലുത്തിവന്നു. തന്റെ സുഹൃത്തുക്കളായ ജെ. ആർ. മോഡി, ജെ.എൻ വാച്ചാ എന്നീ പ്രഭുക്കന്മാരെക്കൊണ്ടു് ആ പത്രത്തിലേക്കു വേണ്ടുന്ന ഓരോ കൊല്ലത്തെ ചെലവു് നിർവഹിപ്പിക്കയും ചെയ്തു. അതുമാത്രമല്ലാ, മിസ്റ്റർ മോഡി പത്രപ്രവർത്തനം നിമിത്തം മലബാറിക്കു് അതുവരെയുമുണ്ടായിരുന്ന കടമെല്ലാം തീർത്തുകൊടുക്കയുമുണ്ടായി. ബുദ്ധികൊണ്ടും വിത്തംകൊണ്ടും മലബാറിയെ സഹായിച്ചിട്ടുള്ള ഉദാരാശയന്മാരുടെ പട്ടികയിൽ ഹ്യൂം , ദാദാഭായിനവറോജി, അർഡാസി ഫ്രാംജി, വെഡ്ഡർ ബേൺ എന്നീ പേരുകൾ കൂടിയും കാണാം. പല

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/64&oldid=152455" എന്ന താളിൽനിന്ന് ശേഖരിച്ചത്