താൾ:Malabhari 1920.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൪


മറ്റൊന്നുണ്ടു്. ഇംഗ്ലണ്ടിലും ഇന്ത്യയിലുമുള്ള ഭരണാധികാരികൾക്കു ഇന്ത്യാഭരണത്തിൽ നേരിടാറുള്ള വീഴ്ചകൾ ഇന്നയിന്നവയെന്നു് സസ്നേഹം ചൂണ്ടിക്കാണിക്കയും അവരെ ഇന്ത്യാക്കാരുടെ സ്വഭാവാചാരങ്ങളും ആവശ്യാവകാശങ്ങളും എങ്ങിനെയെന്നു് പഠിപ്പിക്കുകയും ചെയ്യുന്നതിനു് തുടർച്ചയായി നടത്തിയ കത്തെടപാടുകളാകുന്നു ആ ഗുണം. ആ കത്തുകളിൽ നിന്നു ബ്രിട്ടീഷധികാരികൾക്കു് ഇന്ത്യയെ സംബന്ധിച്ചുണ്ടായിരുന്ന മനോഭാവത്തിനും , അവരുടെ ഇന്ത്യാഭരണനയത്തിനും ഗണനീയമായ മാറ്റമുണ്ടായിട്ടുണ്ടു്. ഭരണീയരെ അടക്കിയൊതുക്കിക്കൊണ്ടായിരുന്ന ആദ്യത്തെ ഭരണക്രമം ഇപ്പോഴത്തെ രീതിയിൽ ജനസ്വാതന്ത്രോന്മുഖമായതു് മലബാറിയുടെ ശ്രമത്തിൽ നിന്നുണ്ടായ അമൂല്യമായ ഫലമാണു്.

മലബാറി സെ്പക്ടേറ്റർ പത്രാധിപരായിരിക്കുമ്പോഴാണു മഹാശയപ്രവരനായ ഡി. ഇ. വാച്ചയുമായി പരിചയപ്പെട്ടതു്. ഈ ഉദാരശീലനിൽ നിന്നു തനിക്കുണ്ടായിട്ടുള്ള സഹായങ്ങളെക്കുറിച്ചു മലബാറി പലേടത്തും കൃതജ്ഞതാപൂർവ്വം പ്രസ്താവിച്ചിട്ടുണ്ടു്. അന്നു ഇൻഡ്യൻ സെ്പക്ടേറ്റർ പത്രത്തിലേക്കു മിസ്റ്റർ വാച്ചാ ക്രമമായി എഴുതാറുണ്ടായിരുന്നു. പണമിട

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/63&oldid=152454" എന്ന താളിൽനിന്ന് ശേഖരിച്ചത്