താൾ:Malabhari 1920.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൩


ച്ചകൊണ്ടു പലകാര്യങ്ങളിലും പരസ്പരം ദുർധാരണയുണ്ടാകാറുണ്ടു്. ബഹുജനഗുണത്തെ ഉദ്ദേശിച്ചു നിർമ്മിതമാകുന്ന നിയമങ്ങൾ, ബ്രിട്ടീഷധികാരികൾക്കു് വിസ്മയജനകമാംവണ്ണം,നാട്ടകാരുടെ അവിശ്വാസത്തിനും ആക്ഷേപത്തിനും വിഷയമാകാറുള്ളതു് അസാധാരണമല്ല. ജനങ്ങളുടെ വിചാരങ്ങളും കർമ്മങ്ങളും എങ്ങിനെയെല്ലാമെന്നറിവാൻ കഴിഞ്ഞിട്ടില്ലാത്ത അധകൃതന്മാർ ഗുണമെന്നുകരുതി പ്രവർത്തിക്കുന്നതു ദോഷമായി അനുഭവപ്പെടുന്നതിൽ അത്ഭുതപ്പെടുവാനെന്താണു്? ഈ സ്ഥിതിക്കു ഭരണാധികാരികളുടെയും ഭരണീയരുടെയും മധ്യത്തിൽനിന്നു പരസ്പരവിശ്വാസത്തെ ദൃഢപ്പെടുത്തത്തക്കവണ്ണം പ്രവർത്തിക്കുന്നതിനു ചില നിർമ്മത്സരഹൃദയന്മാർ അത്യാവശ്യമാണു്. ഈ മധ്യസ്ഥതതന്നെയാണു മലബാറി ദേശാഭിമാനപൂർവ്വംകൈയേറ്റു പ്രശസ്തമായി നിർവഹിച്ചതു്. സ്വരാജ്യത്തേയും സ്വരാജ്യവാസികളെയുംകുറിച്ചു താൻ വിവേകപൂർവ്വം സമ്പാദിച്ച ജ്ഞാനസമ്പത്തു് അധികാരിവർഗ്ഗത്തിനു നൽകി, ഗുണകർമ്മബോധത്തിൽ അവരെ ബാധിച്ചിരുന്ന ക്ഷാമത്തെ പരിഹരിക്കുകയാണു മലബാറി ചെയ്ത മഹാകൃത്യം.

ഒരു പത്രാധിപരുടെ നിലയിൽ സ്വരാജ്യത്തിനു വേണ്ടി മലബാറി ചെയ്തിട്ടുള്ള അനശ്വരമായ ഗുണം

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/62&oldid=152453" എന്ന താളിൽനിന്ന് ശേഖരിച്ചത്