താൾ:Malabhari 1920.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൭


മിച്ചുതുടങ്ങിയതും പത്രങ്ങൾക്കു തന്നെയാണു് വലിയ നന്മയായിത്തീർന്നതു്.

ഇങ്ങിനെയൊരു സൽക്കാലത്താണു് ഇൻഡ്യൻ സ്പെക്ടേറ്റർ പത്രത്തിന്റെ പുനരുദ്ധാരണം. അക്കാലത്തെ വിദ്വാന്മാരും വിത്തവാന്മാരും ഓരോരോ വഴിക്കു രാജ്യകാര്യങ്ങളിൽ പ്രവേശിച്ചു പുകഴും പൊരുളും നേടുവാൻ ഉൽസുകരായി പുറപ്പെട്ടു. പിന്നീടു ഇന്ത്യയിൽ കീർത്തനീയന്മാരായ ജനനേതാക്കന്മാരായി ശോഭിച്ച-ഇന്നും അങ്ങിനെ ശോഭിച്ചുവരുന്ന-പലരും ആ സൽക്കാലത്തിന്റെ സന്തതികളാണ്.മലബാറിയും ഇക്കൂട്ടത്തിലുൾപ്പെട്ടുതന്നെനിന്നിരുന്നതെങ്കിലും, അദ്ദേഹത്തിന്റെ ഗതി മറ്റുള്ളവരുടേതിൽ നിന്നു് വ്യത്യസ്തമായിട്ടാണിരുന്നതു്. തന്റെ ജോലിയിൽ അദ്ദേഹത്തിനുള്ള അന്യാദൃശമായ ദൃഢാഭിമാനം പ്രത്യേകം ശ്ലാഘ്യമായിരുന്നു. രാജ്യകാര്യത്തിൽ വർഗ്ഗീയപക്ഷപാതം അദ്ദേഹത്തെ ബാധിച്ചിട്ടേയില്ല. ഭരണസംബന്ധമായി അദ്ദേഹത്തിൽനിന്നു പുറപ്പെടുന്ന ഏതൊരഭിപ്രായവും എപ്പോഴും പൊതുഗുണത്തെയാണു് ലാക്കാക്കിയിരുന്നതു്. ഏതു സംഗതിയെക്കുറിച്ചു വാദിക്കുമ്പോഴും അതിൽ തികവായ പരിജ്ഞാനം അദ്ദേഹം നേടിക്കഴിഞ്ഞിരിക്കും. സത്യം ഏതിലും നിഗൂഢമായിട്ടാണു് സ്ഥിതിചെയ്യുന്നതെന്നറിഞ്ഞു്, കഴിയുന്നിടത്തോളം അതു കണ്ടുപിടിക്കുവാൻ ശ്രമിക്കുന്നതിനു മു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/56&oldid=152447" എന്ന താളിൽനിന്ന് ശേഖരിച്ചത്