താൾ:Malabhari 1920.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൬


യായ റിപ്പൺപ്രഭുവിനെ വൈസറായിയായി നിയമിച്ചു ഇന്ത്യയിലേക്കയച്ചതു്. ഗവർമ്മെണ്ടിന്റെ നടപടികളെ ആക്ഷേപിക്കാതിരിപ്പാൻവേണ്ടി ലിറ്റൻ പ്രഭു ഇവിടത്തെ പത്രങ്ങളെ നിയമപാശത്താൽ ക്രൂരമായി ബന്ധിച്ചിരുന്നു. റിപ്പൺപ്രഭു വന്ന ഉടനെ ആ പാശത്തെ ഖണ്ഡിച്ചുകളഞ്ഞു് പത്രങ്ങൾക്കെല്ലാം മോചനം കൊടുത്തു. ഭരണകൃത്യങ്ങളെപ്പറ്റി യുക്തിയും ന്യായവും വിടാതെ നിർമ്മത്സരം പുറപ്പെടുവിക്കുന്ന അഭിപ്രായത്തെയെല്ലാം സ്വീകരിക്കയും , അത്തരം വിമർശനങ്ങൾക്കായി ആവശ്യപ്പെടുകതന്നേയും, അവയെ സസന്തോഷം ആദരിക്കയും അദ്ദേഹം ചെയ്കയാൽ പത്രങ്ങൾക്കുണ്ടായ ശക്തിയും പുഷടിയും ആർക്കും ആഹ്ളാദജനകം തന്നെയായിരുന്നു. രാജ്യഭരണസംബന്ധമായ പൊതുയോഗങ്ങളും പ്രസംഗങ്ങളും ഇടവിടാതെയുണ്ടാകുവാൻ വഴിതുറന്നുകൊടുത്തു് , അത്തരം കൃത്യങ്ങളെ സ്നേഹപൂർവ്വം പ്രോത്സാഹിപ്പിക്കുകയും റിപ്പൺപ്രഭു ചെയ്തപ്പോൾ പൊതുജനാഭിപ്രായം ഉണർന്നുയർന്നു് , അതും പത്രപ്രതാപത്തെ വർദ്ധിപ്പിക്കുവാൻ ഹേതുകമായി. അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും വിലയുമുണ്ടായതോടു കൂടി പണ്ഡിതന്മാർ ആ വഴിക്കു തിരിഞ്ഞു അവിടെ പ്രാമാണ്യം നേടുവാൻ ശ്ര

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/55&oldid=152446" എന്ന താളിൽനിന്ന് ശേഖരിച്ചത്