൪൫ | ||
നുഗ്രഹമാണു് ഒരു മനുഷ്യനു് വേണ്ടതു് ! കർത്തവ്യകർമ്മ ബോധമാണു് അദ്ദേഹത്തിന്റെ ജീവിതത്തെ പ്രകാശമാനമാക്കിയതു്. അദ്ദേഹത്തിന്റെ കവിതയ്ക്കു് സൗെന്ദര്യം നൾകിയിരിക്കുന്നതോ, കർത്തവ്യകർമ്മോപദേശമല്ലാതെ മറ്റൊന്നല്ല. അദ്ദേഹം ഇതിനിടക്കു് രചിച്ച ഒരു കാവ്യത്തിൽ ഇങ്ങിനെ കുറിച്ചിരിക്കുന്നു:- "ഭക്തിശ്രദ്ധാവിശ്വാസപൂർവ്വാ നാം സദാ ഭജിക്കേണ്ടതു് കർത്തവ്യകർമ്മത്തേയാണു്. കർത്തവ്യകർമ്മമാണു് മോക്ഷം, കർത്തവ്യകർമ്മമാണു് പ്രാപ്യസ്ഥാനമായ സ്വർഗ്ഗം."
കർത്തവ്യകർമ്മബോധത്താൽ തന്നെ മലബാറി പത്ര പ്രവർത്തനത്തിൽ പ്രതിബന്ധങ്ങളെയെല്ലാം കടന്നു്, ഒടുവിൽ, പ്രകാശമയമായ സ്ഥാനത്തെ പ്രാപിച്ചു. തന്റെ ഈ ഉദ്യമത്തിൽ പലേടത്തു നിന്നും പല സഹായങ്ങൾ അദ്ദേഹത്തെ തേടിത്തേടിത്തന്നെ വന്നെത്തിത്തുടങ്ങി. അഭിപ്രായസ്വാതന്ത്ര്യം പത്രങ്ങൾക്കു പൂർവവൽ സിദ്ധിക്കയാൽ, മലബാറിക്കു് വിജയലാഭത്തിനു് അതും ഉപകരിച്ചു. ലിറ്റൻ പ്രഭു വൈസറായിയായിരുന്നകാലത്തു് ഇന്ത്യയിലെങ്ങും ഭരണസംബന്ധമായി വർദ്ധിപ്പിച്ചു വിട്ട തിന്മകളെയെല്ലാം പരിഹരിക്കുന്നതിനായിട്ടാണു് ൧൮൮൦-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി വന്ന ഗ്ലാഡ്സ്റ്റൻ സൽഗുണനിധി