താൾ:Malabhari 1920.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൪


ല്ലാം എത്തിച്ചു കൊടുക്കുക ഇതത്രയും മലബാറി ഒരേ ഒരാൾ തന്നെ അക്ഷീണം ചെയ്കയുണ്ടായി.

ക്ലേശം ഭാവിഗുണത്തിനാധാരമാണെന്ന ദൃഢബോധം മലബാറിക്കുണ്ടായിരുന്നു. ക്ലേശങ്ങളെയെല്ലാം ലംഘിച്ചുകൊണ്ടു ഉൽക്കർഷപഥത്തിൽസഞ്ചരിക്കുന്നവന്റേതാണല്ലോ പ്രശസ്തജീവിതം. ധൈര്യവും സ്ഥൈര്യവും തികഞ്ഞ അദ്ദേഹത്തിന്റെ ഹൃദയം ഏതുനേരത്തും ഉത്സാഹോല്ലസിതമായിട്ടേ കണ്ടിട്ടുള്ളൂ. പലപല ദുർഭരകർമ്മങ്ങൾ നിർഭയം വഹിച്ചുകൊണ്ടു്, തുടർന്നു തുടർന്നുവരുന്ന ഘോരതരങ്ങളായ ക്ലേശങ്ങളെ എതിർത്തെതിർത്തു് വെല്ലുന്നതിനിടയ്ക്കു് അദ്ദേഹം കവിതയുമായി പ്രേമസല്ലാപം ചെയ്തതു് എങ്ങിനെയെന്നോർക്കുമ്പോൾ ആർക്കും അത്ഭുതപ്പെടാതെ കഴികയില്ല. ബഹുജനവിഷയങ്ങളാൽ സർവദാ പര്യാകുലമായിരിക്കുന്ന ഹൃദയത്തിൽ കവിതയ്ക്കിടംകിട്ടുക സാധാരണമല്ല. തന്നെ ഏകാഗ്രമനസ്സോടേ പലകാലം ഭജിക്കുന്നവനെ മാത്രമേ കവിതാദേവി അനുഗ്രഹിക്കാറുള്ളൂ. എന്നാൽ മലബാറിയെയാവട്ടെ ബാല്യത്തിൽത്തന്നെ പ്രേമപൂർവ്വം സ്വയംവരിച്ച കമിതാകാമിനി ഏതവസ്ഥയിലും പിന്തുടർന്നു ചെല്ലുകയാണു് ചെയ്തതു്. ജീവിതക്ലേശങ്ങളിൽ സമാശ്വാസകാരിണിയായി സഹചരിക്കുന്നതിനു് കവിതാദേവി സന്നദ്ധയാണെങ്കിൽ, അതിന്മീതെ എന്ത

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/53&oldid=152434" എന്ന താളിൽനിന്ന് ശേഖരിച്ചത്