താൾ:Malabhari 1920.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൩


ര്യങ്ങളിൽ പൂർണ്ണമായുള്ള അഭിനിവേശത്താൽ, പണം നേടുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനു അദ്ദേഹത്തിനു സമയമുണ്ടാകാറേയില്ല. പത്രമിടപെട്ട ചെലവുകൾ നടത്തുന്നതിനും , ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കുന്നതിനുംതന്നെ അദ്ദേഹത്തിനു അത്യധികം ക്ലേശിക്കേണ്ടിവന്നു. ഇങ്ങിനെ അത്യാവശ്യത്തിലേക്കുള്ള സമ്പാദ്യം തന്നെയും ചില സ്നേഹിതന്മാരുടെ ദുർമ്മോഹത്തിനു പലപ്പോഴും ആഹാരമായിത്തീർന്നിട്ടുണ്ട്. പണസംരക്ഷണത്തിൽ , മലബാറിക്കുള്ള അശ്രദ്ധ, അദ്ദേഹത്തിന്റെ ചില സ്നേഹിതന്മാർക്കു അനായാസം പണംനേടുവാൻ നല്ലൊരുമാർഗ്ഗമായി. ചിലരുടെ വിധി കടങ്ങൾക്കു ജാമ്യം നിന്നു് ആ സംഖ്യകൾ അദ്ദേഹം തന്നെ കൊടുക്കേണ്ടതായും വന്നിട്ടുണ്ടു്. ഇങ്ങനെയുള്ള കൃത്യദോഷങ്ങളാൽ ഓരോ ഘട്ടങ്ങളിൽ അദ്ദേഹം എത്ര വളരെയാണു് കഷ്ടപ്പെട്ടതെന്നു് പറഞ്ഞറിയിക്കുവാൻ പ്രയാസമാണു് . ദാരിദ്ര്യത്താൽ, പത്രത്തൊഴിൽ മുഴുവൻ അദ്ദേഹം ഏകനായിത്തന്നെ നടത്തിയിരുന്നു. പത്രത്തിലെഴുതിക്കൊടുക്കുക, പ്രൂഫ് നോക്കുക, പത്രം മടക്കിക്കെട്ടുക , മേൽവിലാസമെഴുതുക, തപാലാപ്പീസ്സിലേക്കെടുത്തുകൊണ്ടു പോകുക, ചിലപ്പോൾ പട്ടണത്തിലെ വരിക്കാർക്കെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/52&oldid=152433" എന്ന താളിൽനിന്ന് ശേഖരിച്ചത്