താൾ:Malabhari 1920.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൨


"ഇന്ത്യയിൽ പൂർവ്വികമായി നിവസിക്കുന്നവരും , ഇടയ്ക്കുവന്നുചേർന്നുവരുമായ പലപല ഉപവർഗ്ഗങ്ങളടങ്ങിയ ആര്യ മഹാസമുദായത്തിൽ ഗവർമെണ്ടിന്റേയും ഭരണീയരുടേയും മധ്യത്തിൽ നിന്നുകൊണ്ട് വിശ്വാസയോഗ്യമായി പ്രവർത്തിക്കുവാൻ ഈ പത്രാധിപർ അസാമാന്യ സാമർത്ഥ്യം തികഞ്ഞ യോഗ്യനാകുന്നു. ഭാരതീയരുടെ ഐഹികവും പാരത്രികവുമായ ആചാരോപചാരങ്ങളെക്കുറിച്ചു ഇദ്ദേഹത്തിനു നല്ലവണ്ണമറിയാമെന്നു് ഇദ്ദേഹത്തിന്റെ ലേഖനങ്ങളിൽനിന്നു എളുപ്പത്തിൽ മനസ്സിലാക്കാം . ഈ പത്രാധിപരുടെ സ്വാതന്ത്ര്യബോധത്തിലും സത്യസന്ധതയിലും ഞങ്ങൾക്കു് നല്ല വിശ്വാസമുണ്ട്." കീർത്തി മാനായ മിസ്റ്റർ വുഡ്ഡിന്റെ ഈ അഭിനന്ദനത്താൽ മലബാറിയുടെ സ്പെക്ടേറ്റർ പത്രം ബഹുജനശ്രദ്ധയ്ക്കു് അവിളംബം വിഷയമായതിൽ അത്ഭുതപ്പെടുവാനില്ലല്ലോ.

മിസ്റ്റർ മാർട്ടിൻവുഡ്ഡ് പത്രാധിപത്യമൊഴിഞ്ഞു ഇംഗ്ലണ്ടിലേക്കുപോയപ്പോൾ ബുദ്ധിമാനായ ഒരുപദേഷ്ടാവുമാത്രമല്ലാ, ജീവിതക്ലേശങ്ങളിൽ സമാധാനിപ്പിക്കുന്ന ഒരു സുഹൃന്മണി കൂടിയും മലബാറിക്കു നഷ്ടപ്പെട്ടുപോയി. ധനസമ്പാദനത്തിൽ പ്രകൃത്യാ , സാമർത്ഥ്യമില്ലാത്ത ഒരാളാണു് മലബാറി. പൊതുക്കാ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/51&oldid=152432" എന്ന താളിൽനിന്ന് ശേഖരിച്ചത്