താൾ:Malabhari 1920.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൦


മെന്നു് മലബാറി അപ്പോൾ കരുതീട്ടുണ്ടുമുണ്ടാകാം. ഏതായാലും മലബാറി ഇൻഡ്യൻ സ്പെക്ടേറ്റർ പത്രം തന്റേതായി ഏറ്റെടുക്കുകതന്നെ ചെയ്തു. ബോറയുടെ വഴിക്കു് ഒരു ധനികൻ മലബാറിയുടെ കൂട്ടുകാരനായി ചേരുകയുമുണ്ടായി. തനിക്കു പേരും പണവുമുണ്ടാകേണമെന്ന സ്വാർത്ഥപരമായ ഒരുദ്ദേശത്തോടുകൂടിയാണു് ഈ വിത്തവാൻ കൂട്ടുചേർന്നു് നിൽക്കുന്നതെന്നു് മലബാറി ആദ്യമറിഞ്ഞില്ല. ഏതാനും വാരത്തേക്കു് ആ ധനികന്റെ ചെലവിൽത്തന്നെയാണു് പത്രം നടന്നുവന്നതു്. അപ്പോഴെക്കും അയാളുടെ ഉദ്ദേശ്യം മലബാറി മനസ്സിലാക്കുകയാൽ ആ ദുർമ്മോഹിയുമായുള്ള ഇടപാടിൽ നിന്നു് അകലുവാൻ നിശ്ചയിക്കുകയും , സ്വപത്നിയുടെ സഹായത്താൽ കടം തീർത്തു് ആയാളെ പിരിച്ചു വിടുകയും ചെയ്തു.

സർ കവാഡ്ജി ജിഹാംഗർ ചെയ്ത ശുപാർശ പ്രകാരം മിസ്റ്റർ മാർട്ടിൻവുഡ്ഡ് മലബാറിയെ പത്ര പ്രവർത്തനത്തിൽ പ്രവേശിപ്പിച്ച വസ്തുത ഇതിനു മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം "ടൈംസ് ആഫ് ഇൻഡ്യ" യുടെ പത്രാധിപരായിരിക്കവേ തന്നെ , നാട്ടുകാരുടേയും നാട്ടുരാജാക്കന്മാരുടേയും ഗുണത്തിനുവേണ്ടി "ബോംബേ റവ്യു" എന്നൊരു പുതിയപത്രം

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/49&oldid=152430" എന്ന താളിൽനിന്ന് ശേഖരിച്ചത്