താൾ:Malabhari 1920.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൯


മ്മിൽ പിണങ്ങുകയും ,പത്രത്തെ മറ്റൊരാൾക്കു ഏറ്റവും ചുരുങ്ങിയ തുകക്കു് വിറ്റു കളയുന്നതിനു് നിർബ്ബദ്ധരാകയും ചെയ്തു.സ്പേക്ടേറ്റർ പത്രം അന്നു് വിലയ്ക്കു മേടിച്ചതു് ബോറാ എന്നൊരാളാണു്.ഈയാൾക്കു പത്രപ്രവർത്തനത്തിൽ ഒട്ടും താല്പര്യമില്ലായിരുന്നു വെങ്കിലും ഒട്ടുകാലം പ്രക്ഷോഭ ജനകമായ രീതിയിൽ നടന്നു് ജനങ്ങൾക്കു് പരിചിതമായിത്തീർന്ന ഇഡ്യൻ സ്പെക്ടേറ്റർ പത്രം ഇനിയെന്നേക്കുമില്ലാതെ തീരെ നശിച്ചു പോകുന്നതിൽ സങ്കടം തോന്നിയിരുന്നു.സന്മതനും വിദഗ്ധനുമായ ഒരു ഉത്സാഹശീലനെ ഏൽപ്പിച്ചു് മുറയ്ക്കു നടത്തിക്കുവാൻ ശ്രമിച്ചു നോക്കാമെന്നു കരുതിമാത്രമാണു് മിസ്റ്റർ ബോറാ ആ പത്രം വിലയ്ക്കു മേടിച്ചതു്.തന്റെ ഉദ്ദേശ്യം ശരിയായി നിവർത്തിക്കുവാൻ സമർത്ഥൻ മലബാറിയാണെന്നറിഞ്ഞു് അയാൾ ആ പത്രത്തിന്റെ സർവ്വാവകാശവും ഇരുപത്തഞ്ചുറുപ്പിക പ്രതിഫലം കിട്ടിയാൽ ഒഴിഞ്ഞുകൊടുക്കാമെന്നു് മലബാറിയെ കണ്ടു പറഞ്ഞു. പത്രസ്വാമിയോ,പത്രാധിപരോ ആകേണമെന്ന ആഗ്രഹം അതുവരെയും മലബാറിക്കുണ്ടായിരുന്നില്ല.എങ്കിലും ,തന്നെ അന്വേഷിച്ചുതന്നെ വന്നിരിക്കുന്ന തന്റെ പൂർവ്വമിത്രത്തെ അദ്ദേഹം എങ്ങിനെ നിരാകരിക്കുവാൻ ശക്തനാകും. ബഹുജനകാര്യത്തിൽ പ്രവേശിക്കുന്നതിനു ഇതുതന്നെ നല്ല മാർഗ്ഗ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/48&oldid=152429" എന്ന താളിൽനിന്ന് ശേഖരിച്ചത്