താൾ:Malabhari 1920.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൮


തയിൽ പങ്കുകൊള്ളുകയുണ്ടായില്ല.രാജ്യഭരണവിഷയത്തിൽ നിർഭയം പ്രവർത്തിച്ചു് ജനസമ്മതന്മാരായി ശോഭിക്കുന്ന ആ നേതാക്കന്മാരെത്തന്നെ ഇവർ കഠിനമായി ആക്ഷേപിച്ചു തുടങ്ങി .യുവാഭിപ്രായം വൃദ്ധമതത്തേക്കാൾ തീക്ഷണം തന്നെയായിരിക്കുമെങ്കിലും ശ്രമസാദ്ധ്യമായ പൊതുകാര്യത്തിൽ സമ്മാന്യവൃദ്ധജനത്തെ പിണക്കിയകറ്റിക്കൊണ്ടു് യുവജനങ്ങൾ സ്വേച്ഛാധീനം സത്വരസഞ്ചാരം ചെയ്യുന്നതു്,അസ്ഥിവാരമുറപ്പിക്കാതെ ഗൃഹനിർമ്മാണം ചെയ്യുന്നതുപോലെ ആപൽക്കരമായിട്ടുള്ളതാണെന്നു് സ്പെക്ടേറ്റർ പ്രവർത്തന്മാർ ഓർത്തില്ല. സ്ഥിതിബോധം കൂടാത്ത ധീരതയും സ്വാതന്ത്രേച്ഛയും ഫലോന്മുഖമാകുന്നതല്ലല്ലോ. സ്പെക്ടേറ്റർ പത്രം വൃദ്ധജനത്താൽ അനാദൃതമായപ്പോൾ ,വരിക്കാർ മുമ്പു് തന്നെ അധികമില്ലാതിരുന്ന അതിനു് ജീവിതം ദുർഭരമായിത്തീർന്നു. നഗരപ്രമാണികളുടെ വിരോധത്താൽ ,മുൻസിപ്പാൽ കൗെൺസിലിൽനിന്നു് ആശിച്ചപോലെേ പരസ്യമൊന്നും കിട്ടിയതുമില്ല. ഇങ്ങനെ വിഷമിക്കുന്നതിനിടയ്ക്കുതന്നെ , പ്രവർത്തകന്മാരിൽ ഒരാൾ തൽബന്ധത്തിൽനിന്നു് പിരിഞ്ഞു് തന്റെ ഭാഗം തിരിച്ചു് കിട്ടേണമെന്നു് അവകാശപ്പെട്ടതു് പുണ്ണിലൊരമ്പു തറച്ചതുപോലെ ആ പത്രത്തിനു ദുസ്സഹമായി. എന്നു തന്നെയല്ലാ , ഇതുനിമിത്തം പ്രവർത്തകന്മാർ ത

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/47&oldid=152428" എന്ന താളിൽനിന്ന് ശേഖരിച്ചത്